LiveTV

Live

Kerala

സി.പി.എം ഓഫീസിലെ പീഡനം; ഒരാള്‍ അറസ്റ്റില്‍

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്.

സി.പി.എം ഓഫീസിലെ പീഡനം; ഒരാള്‍ അറസ്റ്റില്‍

സി.പി.എം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായുള്ള യുവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ചെര്‍പ്പുളശേരി സ്വദേശി പ്രകാശാണ് അറസ്റ്റിലായത്.

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചെര്‍പ്പുളശ്ശേരി സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായി എന്നാണ് യുവതിയുടെ പരാതി. കോളജ് മാഗസിന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി ഓഫീസില്‍ എത്തിയത്. മാഗസിനിലേക്കുള്ള പരസ്യത്തിന്‍റെ കാര്യങ്ങള്‍ സംസാരിക്കാനാണ് യുവാവ് ഏരിയ കമ്മിറ്റി ഓഫിസിലെത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ മാസം 16നാണ് മണ്ണൂരില്‍ റോഡരികില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്.

സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി
Also Read

സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി

മങ്കര പൊലീസ് എടുത്ത കേസ് ചെര്‍പ്പുളശ്ശേരി പൊലീസിന് കൈമാറി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇതേസമയം, യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എം വിശദീകരണം.