LiveTV

Live

Kerala

ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ ബോംബ് പൊട്ടിത്തെറിച്ചു; 2 കുട്ടികള്‍ക്ക് പരിക്ക്

ഷിബുവിന്റെ മകനും അയല്‍വാസിയുടെ മകനുമാണ് സ്ഫോടനത്തില്‍ പരിക്കേറ്റതെന്ന് റിപ്പോര്‍ട്ട്.

ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ ബോംബ് പൊട്ടിത്തെറിച്ചു; 2 കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍ നടുവിൽ ആട്ടുകുളത്ത് ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾക്ക് പരിക്ക്. ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് മുതിരമലയിൽ ഷിബുവിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. ഷിബുവിന്റെ മകനും അയല്‍വാസിയുടെ മകനും സ്ഫോടനത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.