LiveTV

Live

Kerala

യു.ഡി.എഫിനെതിരെ കോടിയേരി ഉന്നയിച്ച ആരോപണം കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

യു.ഡി.എഫിന്റെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. 

 യു.ഡി.എഫിനെതിരെ കോടിയേരി ഉന്നയിച്ച ആരോപണം കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

യു.ഡി.എഫിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണം കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന്റെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന്റെ കണ്‍വെന്‍ഷന്‍ കൂടി കഴിഞ്ഞതോടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചൂടിലാണ് ഇരു മുന്നണികളും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.സമ്പത്തിന്റെ വാഹന പ്രചരണം അടുത്ത ദിവസം ആരംഭിക്കും. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ഇന്ന് മണ്ഡലത്തിലെത്തിയേക്കും.

എല്‍.ഡി.എഫിന് വേണ്ടി എ.സമ്പത്തും യു.ഡി.എഫിന് വേണ്ടി അടൂര്‍ പ്രകാശും രംഗത്തിറങ്ങിതോടെ ആറ്റിങ്ങലിലെ മത്സരം കടുത്തതായിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും അതൊന്നും പ്രചരണ രംഗത്ത് തിരിച്ചടിയുണ്ടാക്കില്ലെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ഇന്നലെ നടന്ന ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ നല്ല ജനപങ്കാളിത്തമുണ്ടായതും യു.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു.

തിരുവനന്തപുരം ജില്ലക്ക് പുറത്ത് നിന്നുള്ള സ്ഥാനാർഥി എന്ന വിമർശനം പ്രചരണത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിരോധിക്കുകയാണ് ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർഥി. എം.എൽ.എയെ കാണാൻ കോന്നിയിലുള്ളവർ അടൂരിലേക്ക് വരാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടൂർ പ്രകാശിന്റെ പ്രതിരോധം. അതേസമയം അദ്യഘട്ടപ്രചരണ പരിപാടികള്‍ അവസാനിപ്പിച്ച ഇടത് സ്ഥാനാര്‍ത്ഥി എ.സമ്പത്തിന്റെ വാഹനപ്രചരണ പരിപാടികള്‍ അടുത്ത ദിവസം തുടങ്ങും. എല്ലാ നിയമസഭ മണ്ഡലങ്ങളിലും സമ്പത്ത് ഇതിനോടകം ഒരു തവണ സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.