LiveTV

Live

Kerala

തിരുവനന്തപുരത്ത് 13 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

ആന്ധ്രയില്‍ നിന്ന് കൊണ്ട് വന്ന ഹാഷിഷ് തിരുവനന്തപുരത്ത് എത്തിച്ച് മാലിയിലേക്ക് കടത്താനായിരുന്നു നീക്കം.

തിരുവനന്തപുരത്ത് 13 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട. 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ എക്‌സൈസ് പിടികൂടി. അഞ്ചുപേരെ അറസ്റ്റു ചെയ്തു. ആറുമാസത്തിനിടെ തിരുവനന്തപുരം സര്‍ക്കിളില്‍ മാത്രം പിടികൂടിയത് 45 കോടിയുടെ ഹാഷിഷ് ഓയില്‍ ആണ്.

എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയായിരുന്നു തലസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുനിന്നാണ് കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ച നിലയില്‍ 13 കിലോ ഹാഷിഷ് ഓയില്‍ പിടിച്ചത്. ആന്ധ്രയില്‍ നിന്ന് കൊണ്ട് വന്ന ഹാഷിഷ് തിരുവനന്തപുരത്ത് എത്തിച്ച് മാലിയിലേക്ക് കടത്താനായിരുന്നു നീക്കം. ഇടുക്കി സ്വദേശികളായ അനില്‍ കുമാര്‍, ബാബു, തിരുവനന്തപുരത്തുകാരായ ഷാജന്‍, ഷെഫീഖ്, ആന്ധ്രാ സ്വദേശി റാം ബാബു എന്നിവരാണ് അറസ്റ്റിലായത്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്കുള്ള ലഹരി കടത്തു തടയാന്‍ പ്രത്യേക പരിശോധന ആരംഭിച്ചെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കുകയും അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുകയും ചെയ്യും.