LiveTV

Live

Kerala

ചെര്‍പ്പുളശ്ശേരി പീഡനം: യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്

ചെര്‍പ്പുളശ്ശേരി പീഡനം: യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ചെര്‍പ്പുളശേരി ഏരിയ കമ്മറ്റി ഓഫീസില്‍ നടന്ന പീഡന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ മജിസ്‌ട്രേറ്റ് നേരിട്ടെത്തിയാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും പൊലീസാണ് അന്വേഷിക്കേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ചെര്‍പ്പുള്ളശ്ശേരിയിലെ സി.പി.എം ഓഫീസിലെ പീഡന പരാതിയില്‍ ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രത്യേകം സൗകര്യങ്ങള്‍ സജീകരിച്ചാണ് രഹസ്യ മൊഴി രേഖപെടുത്തിയത്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ മജിസ്‌ട്രേറ്റാണ് മൊഴി രേഖപെടുത്തിയത്. നിലവില്‍ ബലാത്സംഗത്തിനാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.

യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ അറസ്റ്റ് രേഖപെടുത്തിയിട്ടില്ല. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും പാര്‍ട്ടിതല അന്വേഷണം ആവശ്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവതിയെയും അറസ്റ്റ് ചെയ്യും. യുവതിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് മാത്രമാകും അറസ്റ്റുണ്ടാവുക. കുഞ്ഞ് ഇപ്പോഴും ഐ.സി.യുവില്‍ ചികിത്സയിലാണ്.