LiveTV

Live

Kerala

ചെറുപ്പള്ളശ്ശേരി പീഡനം; യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാകും യുവാവിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുക.

ചെറുപ്പള്ളശ്ശേരി പീഡനം; യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

ചെറുപ്പള്ളശ്ശേരി ഏരിയ കമ്മറ്റി ഓഫീസില്‍ വെച്ച് പീഡനത്തിനിരയായെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാകും യുവാവിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുക. യുവതി ആശുപത്രി വിട്ട ഉടന്‍ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഒറ്റപ്പാലം കോടതിയിലെ മജിസ്ട്രേറ്റാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ഒറ്റപ്പാലം കോടതിയിലെ മജിസ്ട്രേറ്റാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. തുടര്‍ന്നാണ് യുവാവിന്റെ അറസ്റ്റിലേക്ക് കടക്കൂ എന്നാണ് വിവരം. യുവാവിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും മങ്കര പൊലീസ് കേസ് എടുത്തിട്ടുണ്ട്. യുവതിയുടെ ആരോഗ്യ സ്ഥിതികൂടി പരിഗണിച്ചായിരിക്കും അറസ്റ്റെന്നാണ് സൂചന. യുവതിയുടെ കുഞ്ഞ് ഇപ്പോഴും ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിലാണ് ഉള്ളത്.

Also read: സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി