LiveTV

Live

Kerala

സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എം വിശദീകരണം.

സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി

സി.പി.എം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ യുവതി പീഡനത്തിന് ഇരയായെന്ന് പരാതി. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എം വിശദീകരണം.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ചെര്‍പ്പുളശ്ശേരി സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായി എന്നാണ് യുവതിയുടെ പരാതി. കോളജ് മാഗസിന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി ഓഫീസില്‍ എത്തിയത്. മാഗസിനിലേക്കുള്ള പരസ്യത്തിന്‍റെ കാര്യങ്ങള്‍ സംസാരിക്കാനാണ് യുവാവ് ഏരിയ കമ്മിറ്റി ഓഫിസിലെത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ആരോപണ വിധേയനായ യുവാവ് ബി.ജെ.പി ബന്ധമുള്ള ആളാണെന്നാണ് സി.പി.എം വിശദീകരണം. ഈ ആരോപണം ബി.ജെ.പി നിഷേധിച്ചു.

ഈ മാസം 16നാണ് മണ്ണൂരില്‍ റോഡരികില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. മങ്കര പൊലീസ് എടുത്ത കേസ് ചെര്‍പ്പുളശ്ശേരി പൊലീസിന് കൈമാറി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിക്കെതിരെയും പൊലീസ് കേസെടുത്തു. വിവിധ യുവജന സംഘടനകള്‍ ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

Also read: സി.പി.എം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായി മാറുന്നുവെന്ന് ചെന്നിത്തല

പാര്‍ട്ടിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് എ.കെ ബാലന്‍

ചെര്‍പുളശ്ശേരി പീഡനത്തില്‍ പാര്‍ട്ടിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് മന്ത്രി എ.കെ ബാലന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ആരോപണം ഉന്നയിക്കുന്നത്. ഇത് ആരോപണമായി ഉന്നയിക്കുന്നവര്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.