LiveTV

Live

Kerala

സി.പി ജലീലിന്റെ സംസ്കാര ചടങ്ങില്‍‌ പങ്കെടുത്തവരെ  പൊലീസ് ചോദ്യംചെയ്യുന്നതായി പരാതി

ജലീലിന്റെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുവരാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സഹോദരന്‍ സി.പി റഷീദ്

സി.പി ജലീലിന്റെ സംസ്കാര ചടങ്ങില്‍‌ പങ്കെടുത്തവരെ  പൊലീസ് ചോദ്യംചെയ്യുന്നതായി പരാതി

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ സംസ്കാര ചടങ്ങില്‍‌ പങ്കെടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യംചെയ്യുന്നതായി പരാതി. കുടുംബത്തെ സാമൂഹ്യമായി ബഹിഷ്ക്കരിക്കാന്‍ നീക്കം നടക്കുന്നു. ജലീലിന്റെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുവരാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സഹോദരന്‍ സി.പി റഷീദ് ആരോപിച്ചു.

വയനാട്ടിലെ ലക്കിടിയില്‍ വെച്ച് സി‌.പി ജലീല്‍ കൊല്ലപ്പെട്ട ശേഷം സ്വദേശമായ പാണ്ടിക്കാട്ടെ വീട്ടില്‍ നടന്ന സംസ്കാര ചടങ്ങില്‍ ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. മരണ വീട്ടിലെത്തിയ അകന്ന ബന്ധുക്കളെയടക്കം ഇപ്പോള്‍ പൊലീസ് ചോദ്യംചെയ്യുന്നതായി സഹോദരന്‍ റഷീദ് പറഞ്ഞു. പാണ്ടിക്കാട് കേന്ദ്രീകരിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഈ ചോദ്യംചെയ്യലുകളെന്നും റഷീദ് പറഞ്ഞു.

‌ഇത്തരം പ്രശ്നങ്ങളെ ജനാധിപത്യപരമായി കൈകാര്യം ചെയ്യണമെന്ന കോടതി മാര്‍ഗനിര്‍ദേശം പൊലീസ് പാലിക്കുന്നില്ലെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി കൂടിയായ റഷീദ് കുറ്റപ്പെടുത്തി.