LiveTV

Live

Kerala

മികച്ച രീതിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കുമെന്ന് ടിക്കറാം മീണ

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യാം എന്നാല്‍ ദൈവത്തിന്റെയോ മതത്തിന്റെയോ പേരില്‍ വോട്ട് പാടില്ലെന്നും ആദ്ദേഹം പറഞ്ഞു.

 മികച്ച രീതിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കുമെന്ന് ടിക്കറാം മീണ

ഇത്തവണ മികച്ച രീതിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യാം എന്നാല്‍ ദൈവത്തിന്റെയോ മതത്തിന്റെയോ പേരില്‍ വോട്ട് പാടില്ലെന്നും ആദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞടുപ്പ് പ്രക്രിയകള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാവും തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കുക. ഇതിന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളുടെ സഹകരണമുണ്ടാവണം. വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനുകളില്‍ ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കും. ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വീല്‍ ചെയര്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ പോളിങ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തും. ഭിന്നലിംഗക്കാര്‍ക്ക് ഹെല്‍പ്പ് ഡെസ്ക്ക് സംവിധാനം ഒരുക്കും. ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ചര്‍ച്ചചെയ്യാംഎന്നാല്‍ ദൈവത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വടകര മണ്ഡലത്തില്‍ ഇടത്പക്ഷ സ്ഥാനാര്‍ഥിയുടെ പരാതി ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ് . ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ലഘുലേഖ വിതരണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.