LiveTV

Live

Kerala

മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ എക്സൈസും പൊലീസും 

സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കും.

മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ എക്സൈസും പൊലീസും 

സംസ്ഥാനത്തെ നഗരങ്ങളില്‍ മയക്കുമരുന്ന്, കഞ്ചാവ് മാഫിയകളെ പൂട്ടാന്‍ പൊലീസിനൊപ്പം എക്സൈസും കൈകോര്‍ക്കുന്നു. സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കും. പൊതുസ്ഥലങ്ങളില്‍ നിരീക്ഷണം നടത്താനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മയക്കുമരുന്ന്, കഞ്ചാവ് മാഫിയ ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. മാഫിയകളെ പിടികൂടാന്‍ സംയുക്ത നടപടികള്‍ക്കാണ് തീരുമാനം. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലേക്കും എക്സൈസ് ഓരോ ഉദ്യോഗസ്ഥരെ വീതം നിയോഗിക്കും. കുട്ടികളെ മയക്കുമരുന്ന് മാഫിയകള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

ആളുകള്‍ കൂടുന്ന ഇടങ്ങളിലും പ്രത്യേക നിരീക്ഷണം നടത്തും. മുന്‍കാലങ്ങളില്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടിരുന്നവരെ നിരീക്ഷിക്കാനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്. മൊബൈല്‍ ട്രാക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പൊലീസിന്‍റെ സഹായം തേടും. വാഹനപരിശോധനയും കര്‍ശനമാക്കാനാണ് തീരുമാനം.