LiveTV

Live

Kerala

ഭിന്നതകൾക്കിടയിലും ചാഴികാടന് വേണ്ടി വോട്ട് ചോദിച്ച് പി.ജെ ജോസഫ്

മാണി വിഭാഗത്തിന് പൂർണമായി കീഴടങ്ങിയിട്ടിലെന്ന സൂചന നൽകിയാണ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവെൻഷനിൽ പി.ജെ ജോസഫ് പങ്കെടുത്തത്. 

ഭിന്നതകൾക്കിടയിലും ചാഴികാടന് വേണ്ടി വോട്ട് ചോദിച്ച് പി.ജെ ജോസഫ്

ഭിന്നതകൾക്കിടയിലും പൊതു വേദിയിൽ തോമസ് ചാഴികാടന് വേണ്ടി വോട്ട് ചോദിച്ച് പി.ജെ ജോസഫ്. മാണി വിഭാഗത്തിന് പൂർണമായി കീഴടങ്ങിയിട്ടിലെന്ന സൂചന നൽകിയാണ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവെൻഷനിൽ പി.ജെ ജോസഫ് പങ്കെടുത്തത്. വിജയം ഉറപ്പാണെന്ന ഒറ്റവാക്ക് മാത്രമാണ് യു.ഡി.എഫ് സ്ഥാനാർഥിയെ കുറിച്ച് പി.ജെ പറഞ്ഞത്.

ജാള്യതയുമായാണ് ജോസഫ് യു.ഡി.എഫ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവെൻഷനിൽ എത്തിയത്. എന്നാൽ വേദിയിലെത്തിയ സ്ഥാനാർഥി തോമസ് ചാഴികാടനെ കെട്ടിപ്പുണർന്നാണ് പി.ജെ ജോസഫ് സ്വീകരിച്ചത്. എന്നാൽ തന്റെ പ്രസംഗത്തിൽ സ്ഥാനാർഥിയായ തോമസ് ചാഴിക്കാടനെ കുറിച്ച് കാര്യമായ പ്രതികരണങ്ങൾ നടത്താൻ പി.ജെ തയ്യാറായില്ല. യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്ന പ്രതീക്ഷ മാത്രമാണ് പി.ജെ പങ്കുവെച്ചു.

സ്ഥാനാർഥിത്വം ലഭിക്കാതെ വന്നതോടെ ഇടഞ്ഞ പി.ജെയെ തോമസ് ചാഴികാടൻ നേരിട്ടെത്തി കണ്ടാണ് പ്രചരണത്തിന് എത്തിച്ചത്. മോൻസ് ജോസഫ് ഉൾപ്പെടെയുള്ള അനുയായികളും ജോസഫിനൊപ്പം പരിപാടിയിൽ പങ്കെടുത്തു. ജോസ് കെ.മാണി ഉൾപ്പെടെയുള്ള മാണി വിഭാഗം നേതാക്കൾക്ക് അധികം മുഖം നൽകാതെയാണ് ജോസഫ് മടങ്ങിയത് എന്നതും ശ്രദ്ധേയമായി.