ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിച്ചെന്ന് ഉമ്മന്‍ചാണ്ടി
ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന സൂചനയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം നല്കി.
ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി. പ്രശ്നക്കാരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാത്തതിനാല്‍ ഇപ്പോള്‍ ശബരിമലയില്‍ പ്രശ്നങ്ങളുമില്ല. ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന സൂചനയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം നല്കി.
നട തുറന്നിട്ടും ശബരിമലയില്‍ പ്രശ്നങ്ങളില്ലാത്തതിന് കാരണം എന്താണെന്ന ചോദ്യം ഉന്നയിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിമര്‍ശം ഉന്നയിച്ചത്. ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിച്ചു. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ജനങ്ങളുടെ മനസില്‍ ശബരിമലയിലെ സംഭവ വികാസങ്ങളുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു ഉമ്മന്‍ചാണ്ടി.