LiveTV

Live

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ മോര്‍ച്ചറി; ഏപ്രില്‍ 15ന് പ്രവര്‍ത്തനം തുടങ്ങും

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മോര്‍ച്ചറി തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ മോര്‍ച്ചറി; ഏപ്രില്‍ 15ന് പ്രവര്‍ത്തനം തുടങ്ങും

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ മോര്‍ച്ചറി ഏപ്രില്‍ 15ന് പ്രവര്‍ത്തനം ആരംഭിക്കും. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മോര്‍ച്ചറി തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. ഇതുസംബന്ധിച്ച വാര്‍ത്ത മീഡിയവണ്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

കഴിഞ്ഞ നവംബറിലാണ് പുതിയ മോര്‍ച്ചറിയടങ്ങുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ബ്ളോക്കിന്‍റെ ഉദ്ഘാടനം നടന്നത്. ബ്ളോക്കിലെ മറ്റെല്ലാ സംവിധാനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും മോര്‍ച്ചറി മാത്രം പ്രവര്‍ത്തനം തുടങ്ങിയില്ല. ഈ വാര്‍ത്തയാണ് മീഡിയവണ്‍ പുറത്ത് വിട്ടത്. മോര്‍ച്ചറിയിലേക്കുള്ള അനുബന്ധ റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായില്ല എന്നതായിരുന്നു മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ഒപ്പം മോര്‍ച്ചറിയുടെ പരീക്ഷണ പ്രവര്‍ത്തനത്തില്‍ വെള്ളം ഒഴുകി പോകുന്നതില്‍ തടസമുള്ളതായും കണ്ടെത്തിയിരുന്നു.

ടാര്‍ ക്ഷാമം മൂലം തടസപ്പെട്ട റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത മാസം 15 മുതല്‍ മോര്‍ച്ചറി പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് മെ‍ഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു അറിയിച്ചു. പൈപ്പ് ലൈനുകളുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പഴയ മോര്‍ച്ചറിയെ അപേക്ഷിച്ച് അത്യാധുനിക സൌകര്യങ്ങളോട് കൂടിയാണ് പുതിയ മോര്‍ച്ചറിയുടെ നിര്‍മാണം.