LiveTV

Live

Kerala

സംഘടനക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്ന് യു.എന്‍.എ

സാമ്പത്തിക തിരിമറി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണമുള്‍പ്പെടെ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായി തൃശൂരില്‍ ചേര്‍ന്ന ജനറല്‍ കൌണ്‍സിലിന് ശേഷം ഭാരവാഹികള്‍ പറഞ്ഞു.

സംഘടനക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്ന് യു.എന്‍.എ

സംഘടനക്കെതിരായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളെന്ന് യുഎന്‍എ ഭാരവാഹികള്‍. സാമ്പത്തിക തിരിമറി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണമുള്‍പ്പെടെ ഏത് വിധത്തിലുമുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായി തൃശൂരില്‍ ചേര്‍ന്ന ജനറല്‍ കൌണ്‍സിലിന് ശേഷം ഭാരവാഹികള്‍ പറഞ്ഞു.

ആശുപത്രി മാനേജുമെന്റുകള്‍ അടക്കമുള്ള ചില കേന്ദ്രങ്ങള്‍ യു.എന്‍.എയുടെ പ്രവര്‍ത്തനത്തില്‍ അസ്വസ്ഥരാണ്. ആരോപണമുന്നയിച്ച മുന്‍ ഭാരവാഹികള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ സംഘടന സമയം നല്‍കിയിരുന്നെങ്കിലും അവര്‍ക്ക് തെളിവുകള്‍ ഒന്നും ഹാജരാക്കാനായില്ല. സംഘടനക്കെതിരായ ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടാനാണ് ജനറല്‍ കൌണ്‍സിലിന്റെ തീരുമാനമെന്നും വൈസ് പ്രസിഡണ്ട് ജാസ്മിന്‍ ഷാ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പരാതിക്കാരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ അംഞ്ചംഗ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.

ഇന്ന് നടന്ന ജനറല്‍ കൌണ്‍സിലിലെ ചര്‍ച്ചകളുടെ വീഡിയോ സംഘടന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും സംഘടനയുടെ കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. യു. എന്‍.എ യുടെ അക്കൌണ്ടിലുണ്ടായിരുന്ന പണം ക്രമവിരുദ്ധമായി ഭാരവാഹികള്‍ എഴുതിയെടുത്തുവെന്നാരോപിച്ച് മുന്‍ വൈസ് പ്രസിഡണ്ട് സിബി മുകേഷാണ് പരാതിയുമായി രംഗത്തെത്തിയിരുന്നത്.