LiveTV

Live

Kerala

കേരളത്തിലെ എന്‍.ഡി.എ സീറ്റ് വിഭജനത്തിനെതിരെ ബി.ജെ.പി നേതാവ് പി.എം വേലായുധന്‍

പാര്‍ട്ടിയുടെ നടപടിയില്‍ ശക്തമായ അമര്‍ഷവും പ്രതിഷേധവും ഉണ്ടെന്നും പി.എം വേലായുധന്‍.

കേരളത്തിലെ എന്‍.ഡി.എ സീറ്റ് വിഭജനത്തിനെതിരെ ബി.ജെ.പി നേതാവ് പി.എം വേലായുധന്‍

കേരളത്തിലെ എന്‍.ഡി.എ സീറ്റ് വിഭജനത്തിനെതിരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം വേലായുധന്‍. സംവരണ സീറ്റുകള്‍ ഉള്‍പ്പടെ ബി.ഡി.ജെ.എസിന് വിട്ട് നല്‍കിയത് പട്ടിക ജാതി സമൂഹത്തോട് കാണിച്ച തികഞ്ഞ അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

നേതാക്കളെല്ലാവരും സ്വന്തം സീറ്റ് ഉറപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. പ്രസ്ഥാനത്തിന് വേണ്ടി വിറക് വെട്ടിയവരെയും വെള്ളം കോരിയവരെയും പാര്‍ട്ടി പൂര്‍ണമായും തഴഞ്ഞു. പാര്‍ട്ടിയുടെ നടപടിയില്‍ ശക്തമായ അമര്‍ഷവും പ്രതിഷേധവും ഉണ്ടെന്നും പി.എം വേലായുധന്‍.