LiveTV

Live

Kerala

മൈക്രോചിപ് കാര്‍ഡിലും രക്ഷയില്ല; കാര്‍ഡ് കേരളത്തില്‍‍, പണം പിന്‍വലിക്കുന്നത് ബിഹാറില്‍

കോട്ടയം മണിമല സ്വദേശിയായ ഗീരിഷ് കുമാറാണ് എ.ടി.എം ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന പരാതിയുമായി കഴിഞ്ഞദിവസം ബാങ്കിനെയും പൊലീസിനെയും സമീപിച്ചത്.

മൈക്രോചിപ് കാര്‍ഡിലും രക്ഷയില്ല; കാര്‍ഡ് കേരളത്തില്‍‍, പണം പിന്‍വലിക്കുന്നത് ബിഹാറില്‍

വര്‍‌ധിച്ച് വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെ തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം ആദ്യം മുതല്‍ എല്ലാ ബാങ്കുകളും ആധുനിക മൈക്രോ ചിപ് എ.ടി.എം കാര്‍ഡുകളിലേക്ക് മാറിയത്. മൈക്രോചിപ്പ് കാര്‍ഡുകള്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നു എന്നായിരുന്നു ബാങ്കുകളുടെ അവകാശവാദവും. എന്നാല്‍ ഇതും പൊള്ളയാണെന്ന് തെളിയിക്കുകയാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയൊരു തട്ടിപ്പുകേസ്.

കോട്ടയം മണിമല സ്വദേശിയായ ഗീരിഷ് കുമാറാണ് എ.ടി.എം ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന പരാതിയുമായി കഴിഞ്ഞദിവസം ബാങ്കിനെയും പൊലീസിനെയും സമീപിച്ചത്. ഗിരീഷിന്‍റെ എസ്.ബി.ഐ റാന്നി അക്കൌണ്ടില്‍ നിന്ന് കഴിഞ്ഞദിവസം പലതവണയായി 65500 രൂപ അജ്ഞാതര്‍ പിന്‍വലിച്ചു. അക്കൌണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ലഭിച്ച മെസേജ് പ്രകാരം ബിഹാറിലെ പാറ്റ്നയിലെ ഒരു എടിഎമ്മില്‍ നിന്നാണ് പണം പോയത്. ഈ ദിവസങ്ങളില് കേരളം വിട്ട് പുറത്ത് പോകാത്ത തന്റെ എ.ടി.എം കാര്‍ഡ് ബിഹാറില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതറിഞ്ഞ് ഗിരീഷ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ബാങ്കിനെ സമീപിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കി അതിന്റെ പകര്‍പ്പടക്കം ബാങ്കില്‍ അപേക്ഷ നല്‍കാനായിരുന്നു നിര്‍ദേശം. അത് ചെയ്തുവെങ്കിലും പണം തിരികെ കിട്ടുമോയെന്ന കാര്യത്തില് ഗീരിഷിന് വ്യക്തമായ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ആധാറടക്കം സകല വിവരങ്ങളും അക്കൌണ്ടുമായി ലിങ്ക് ചെയ്യിക്കുകയും, എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എസ്.ബി.ഐ തന്‍റെ പണത്തിന് എന്ത് സുരക്ഷയാണ് തരുന്നതെന്ന് ഗിരീഷ് ചോദിക്കുന്നു.

ഈ ദിവസങ്ങളില് കേരളം വിട്ട് പുറത്ത് പോകാത്ത തന്റെ എ.ടി.എം കാര്‍ഡ് ബിഹാറില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതറിഞ്ഞ് ഗിരീഷ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ബാങ്കിനെ സമീപിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കി അതിന്റെ പകര്‍പ്പടക്കം ബാങ്കില്‍ അപേക്ഷ നല്‍കാനായിരുന്നു നിര്‍ദേശം.

അതേസമയം രാജ്യാന്തര സ്വഭാവമുള്ള തട്ടിപ്പുകാരെ പിടികൂടാന്‍ പരിമിതകളുണ്ടെന്നാണ് ലോക്കല്‍ പൊലീസ് പറയുന്നത്. പരാതി സ്ഥിരീകരിക്കുക എന്നതാണ് പൊലീസിന് പ്രാഥമികമായി ചെയ്യാനുള്ളത്. തുടര്‍ന്ന്. ഉപഭോക്താവിന് വേണ്ടി വേഗത്തില് എന്തെങ്കിലും ചെയ്യാനാവുക ബാങ്കുകള്‍ക്കാണെന്നും പൊലീസ് വിശദീകരിക്കുന്നു. നേരത്തേ ഫോണില്‍ വിളിച്ച് ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ടും ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിന്‍റെ പേരിലുള്ള തട്ടിപ്പുകളിലൂടെയുമാണ് പണം മോഷ്ടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വ്യാജ കാര്‍ഡുകളുപയോഗിച്ചും പണം പിന്‍വലിക്കാം എന്ന നിലയിലായി കാര്യങ്ങള്‍. അതും അതീവസുരക്ഷയുള്ള കാര്‍ഡുകളെന്ന് ബാങ്കുകള്‍ അവകാശപ്പെടുന്ന മൈക്രോചിപ്പ് കാര്‍ഡുകളില്‍ വരെ. എ.ടി.എം തട്ടിപ്പുകള്‍ വഴി പണം നഷ്ടപ്പെട്ട പരാതിക്കാരിലേറെയും എസ്.ബി.ഐ അക്കൌണ്ട് ഉടമകളാണ്.