LiveTV

Live

Kerala

ഓച്ചിറയില്‍ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

മുഖ്യപ്രതി റോഷനും പെണ്‍കുട്ടിക്കുമായി പൊലീസ് ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

ഓച്ചിറയില്‍ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

കൊല്ലം ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓച്ചിറ സ്വദേശി പ്യാരിയാണ് കസ്റ്റഡിയിലുള്ളത്. പ്യാരി പിടിയിലായതോടെ കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലായി. ഇയാള്‍ക്കെതിരെ പോലീസ് കാപ്പ ചുമത്തും. മുഖ്യപ്രതി റോഷനും പെണ്‍കുട്ടിക്കുമായി പൊലീസ് ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

കളിമണ്‍ ശില്‍പ നിര്‍മ്മാതാക്കളായ രാജസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. വലിയകുളങ്ങരയില്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡിന് മുന്നിലെത്തിയ നാലംഗ സംഘം പിതാവിനെ മര്‍ദിച്ച ശേഷം പതിമൂന്നുകാരിയായ കുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു.

ഈ സംഘത്തിന് നേതൃത്വം നല്‍കിയ പ്യാരിയെയാണ് പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ഗുണ്ടാനിയമമായ കാപ്പ ചുമത്തും. ക്രിമിനല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന് ഇയാള്‍ നേതൃത്വം നല്‍കിയത്. സംഘത്തിലുണ്ടായിരുന്ന അനന്തു, വിപിന്‍ എന്നിവരെ ചൊവ്വാഴ്ച വൈകിട്ടോടെ പിടികൂടിയിരുന്നു.

പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയുമാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ ബംഗളൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബാംഗഌരില്‍ ക്യാംപ് ചെയ്യുകയാണ്. എന്നാല്‍ പ്രതിയെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഓച്ചിറയില്‍ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍
Also Read

ഓച്ചിറയില്‍ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

ക്രിമിനല്‍ കേസ് പ്രതിയായ പ്യാരിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കെതിരെ ഗുണ്ടാനിയമമായ കാപ്പ ചുമത്താന്‍ പൊലീസ് തീരുമാനിച്ചു. ഓച്ചിറ കേന്ദ്രീകരിച്ച് കഞ്ചാവ് മദ്യമാഫിയ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ക്കെതിരെ യാതൊരു നടപടിയും ഓച്ചിറ പൊലീസ് സ്വീകരിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. പോലീസിന്റെ കെടുകാര്യസ്ഥതയാണ് സംഭവത്തിന് കാരണമെന്നാണ് കോണ്‍ഗ്രസ് ആരോപണം.