LiveTV

Live

Kerala

യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്.

യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

തിരുവല്ലയില്‍ യുവാവിന്റെ ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍ക്കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍ക്കുട്ടി ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ പന്ത്രണ്ടാം തീയ്യതിയാണ് പെണ്‍ക്കുട്ടി യുവാവിന്റെ ആക്രമണത്തിനിരയായത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പന്ത്രണ്ടാം തീയ്യതിയാണ് പെണ്‍ക്കുട്ടി യുവാവിന്റെ ആക്രമണത്തിനിരയായത്. പെണ്‍ക്കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍ക്കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തില്‍ പെണ്‍ക്കുട്ടിയുടെ ശരീരത്തില്‍ 52 ശതമാനം പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. നിലവില്‍ പെണ്‍ക്കുട്ടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നാളെ രാവിലെ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയതിന് ശേഷമാവും പോസ്റ്റ്‌മോര്‍ട്ടം എവിടെ നടത്തണം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനമെടുക്കൂ. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. പെണ്‍ക്കുട്ടിയെ ആക്രമിച്ച പ്രതി അജിന്‍ റെജിയെ പൊലീസ് അന്ന് തന്നെ പിടികൂടിയിരുന്നു.

Also read: തിരുവല്ല ആക്രമണം: സ്വന്തമായി അഭിപ്രായവും തീരുമാനങ്ങളുമുള്ള പെണ്‍കുട്ടികളോടുള്ള അസഹിഷ്ണുതയെന്ന് എം.സി ജോസഫൈന്‍