LiveTV

Live

Kerala

എല്ലാക്കാലത്തും വോട്ട് വേണ്ടെന്നാണോ? ലീഗിനോട് എസ്.ഡി.പി.ഐ

എസ്.ഡി.പി.ഐ വോട്ട് ലീഗിന് ആവശ്യമില്ലെന്ന് എം.കെ മുനീര്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എസ്.ഡി.പി.ഐയുടെ ചോദ്യം...

എല്ലാക്കാലത്തും വോട്ട് വേണ്ടെന്നാണോ? ലീഗിനോട് എസ്.ഡി.പി.ഐ

എസ്.ഡി.പി.ഐ വോട്ട് വേണ്ടതില്ലെന്ന നിലപാട് എല്ലാക്കാലത്തേക്കുമുള്ളതാണോയെന്ന് ലീഗ് വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ. ബി.ജെ.പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിലും ഇത് ബാധകമാണോയെന്ന് എസ്.ഡി.പി.ഐ നേതൃത്വം ചോദിച്ചു. എസ്.ഡി.പി.ഐയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയും പ്രഖ്യാപിച്ചു.

Also read: വിവാദ ചര്‍ച്ചക്ക് പിന്നാലെ ലീഗ് - എസ്.ഡി.പി.ഐ വാക്പോര്

Also read: ലീഗ്-എസ്.ഡി.പി.ഐ നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി; ദൃശ്യങ്ങള്‍ പുറത്ത്

എസ്.ഡി.പി.ഐ വോട്ട് ലീഗിന് ആവശ്യമില്ലെന്ന് എം.കെ മുനീര്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എസ്.ഡി.പി.ഐയുടെ ചോദ്യം. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ യു.ഡി.എഫിനെ പിന്തുണയ്ക്കുകയും സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തതും എസ്.ഡി.പി.ഐ ലീഗിനെ ഓര്‍മ്മപ്പെടുത്തി. മലപ്പുറത്ത് പി.കെ കുഞ്ഞാലികുട്ടിക്ക് എതിരെ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മത്സരിക്കുമെന്നും എസ്.ഡി.പി.ഐ നേതൃത്വം വ്യക്തമാക്കി.

പാലക്കാട് തുളസീധരന്‍ പള്ളിക്കല്‍ ആലപ്പുഴയില്‍ കെ.എസ് ഷാന്‍, ആറ്റിങ്ങലില്‍ അജ്മല്‍ ഇസ്മയില്‍ എന്നിവരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. പൊന്നാനിയടക്കമുള്ള ആറ് മണ്ഡലങ്ങളില്‍ നേരത്തെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിരുന്നു.