LiveTV

Live

Kerala

ബിസിനസ്; ആകുലതയല്ല, ആഗോളമാണ് പരിഹാരം... പെപ്‌ടോക്  ഗ്ലോബല്‍ കെയ്‌സന്‍ സമ്മിറ്റ് ഏപ്രില്‍ രണ്ടിന്

ബിസിനസ്; ആകുലതയല്ല, ആഗോളമാണ് പരിഹാരം... പെപ്‌ടോക്  ഗ്ലോബല്‍ കെയ്‌സന്‍ സമ്മിറ്റ് ഏപ്രില്‍ രണ്ടിന്

99 ഐഡിയ ഫാക്ടറി ബിസിനസ് രംഗത്ത് വീണ്ടും ചരിത്രം കുറിക്കുന്നു. ഗംഭീര വിജയമായ ഐഡിയ ടൂര്‍ യൂറോപ്പിനു ശേഷം ബിസിനസ്സ് രംഗത്ത് നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരവുമായി തികച്ചും പ്രായോഗികവും നൂതനവുമായ ഒരു ബിസിനസ്സ് സമ്മിറ്റാണ് കേരളത്തിലെ സംരംഭകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. www.mediaonetv.in ആണ് പരിപാടിയുടെ മുഖ്യ മാധ്യമ പങ്കാളി. പെപ്‌ടോക്  ഗ്ലോബല്‍ കെയ്‌സന്‍ സമ്മിറ്റ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഏപ്രില്‍ രണ്ടിനാണ് നടക്കുന്നത്.

ബിസ് 2015, പെപ്ടോക്ക്, ബിസ് ദുബായ്, ഐഡിയ ടൂര്‍ യൂറോപ്പ് എന്നീ പരിപാടികള്‍ക്ക് ശേഷം പെപ്ടോക്കിന്‍റെ രണ്ടാം ഭാഗവുമായി കേരളത്തിലേക്ക് എത്തുകയാണിവര്‍. പെപ്ടോക്ക് ഒന്നില്‍ നിന്നും വളരെ വ്യത്യസ്തമായാണ് പെപ്ടോക്ക് രണ്ടിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നാണ് 99 ഐഡിയ ഫാക്ടറി സി.സി.ഡി ചെയര്‍മാന്‍ നാസര്‍ മഞ്ചേരി പറയുന്നത്.

ബിസിനസ്; ആകുലതയല്ല, ആഗോളമാണ് പരിഹാരം... പെപ്‌ടോക്  ഗ്ലോബല്‍ കെയ്‌സന്‍ സമ്മിറ്റ് ഏപ്രില്‍ രണ്ടിന്

പെപ്ടോക്ക് വണ്‍ യൂറോപ്പിലുള്ള ടെഡ് ടോക്ക് പോലെ പരിശീലകര്‍ക്കുള്ള പരിപാടിയായിരുന്നു. ഒരു രാജ്യം വളര്‍ച്ച സാധ്യമാക്കുന്നത് ബുദ്ധിപരമായ വികാസം സാധ്യമാക്കുമ്പോഴാണ്. കേരളത്തില്‍ നിന്നും സാമാന്യം മികച്ച തെരെഞ്ഞെടുപ്പിലൂടെ സെലക്ട് ചെയ്ത ഒമ്പത് പേര്‍ അര മണിക്കൂര്‍ വെച്ച് ഒമ്പത് വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതായിരുന്നു പെപ്ടോക്. എന്നാല്‍ പെപ്ടോക്ക് 2 വ്യത്യസ്തതയുള്ള പ്രോഗ്രാമാണ്. ഗ്ലോബല്‍ കൈസന്‍ സമ്മിറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളിയെ ആഗോളമായി ചിന്തിപ്പിക്കാനും സാങ്കേതികമായി ഉയര്‍ത്താനും ലക്ഷ്യം വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.‌

ലോകം വിരല്‍തുമ്പിലേക്കു വരുന്ന കാലഘട്ടമാണിത്. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നത് ഇവിടുത്തെ ന്യൂ ജനറേഷന്റെ ചിന്തകളാണ്. ഐ.ഐ.എമ്മില്‍ നിന്നൊക്കെ ഒരുപാട് പ്രൊഫഷണലുകള്‍ വിദേശ രാജ്യങ്ങളിലേക്കു പോയിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള ആളുകള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് ആലോചിക്കുന്ന പരിപാടിയാണിത്. അതിനായി മലേഷ്യ, തായ്‌ലന്റ്, സിംഗപ്പൂര്‍, മിഡില്‍ ഈസ്റ്റ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രാവീണ്യമുള്ള പ്രൊഫഷണലുകളാണ് പരിപാടിയുടെ അതിഥികള്‍. ആ രാജ്യങ്ങളിലെ അവസരങ്ങള്‍ മനസ്സിലാക്കി അത് നമുക്ക് ലഭ്യമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്താണെന്നു കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. 120ഓളം രാജ്യങ്ങളില്‍പോയ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയാണ് അതിഥിയായെത്തുന്നത്. 'കൈസന്‍' എന്നത്  ജപ്പാനീസ് ഭാഷയിലെ ഒരു പ്രയോഗമാണ്. മാറ്റം നല്ലതിനാണ് എന്നാണര്‍ത്ഥം. തുടര്‍ച്ചയുള്ള വളര്‍ച്ചയെന്നും പറയാം.

ഈ പരിപാടി കേരളത്തിലെ സംരംഭകര്‍ക്ക് മുന്നേറാന്‍ നല്ല തുടക്കമാവുമെന്നും സംഘാടകര്‍ പറയുന്നു. ഉദാഹരണത്തിന് കേരളത്തിലെ കപ്പ സിംഗപ്പൂരിലേക്കു കയറ്റി അയക്കാന്‍ പറ്റുമോയെന്ന ചോദ്യത്തിന് നമുക്ക് ഗൂഗിളില്‍ പരിശോധിക്കാമെന്നും മാത്രം പറഞ്ഞിട്ടു കാര്യമില്ല. നമുക്ക് നേരിട്ട് സിംഗപ്പൂരിലുള്ള ആളുകളോട് ചോദിക്കാന്‍ പറ്റണം. അത്തരത്തില്‍ സംരഭകര്‍ക്കാവശ്യമുള്ള പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഈ പരിപാടിയിലൂടെ ചെയ്യുന്നത്. പുറംലോകത്തുള്ളവരുമായി ബന്ധപ്പെട്ടുകൊണ്ട് മുന്നോട്ടുപോകാനുള്ള എല്ലാ അവസരങ്ങളും ഉണ്ടാക്കി കൊടുക്കുകയാണ് ലക്ഷ്യം.

99 ഐഡിയ ഫാക്ടറി ഇതിന് മുമ്പ് യൂറോപ്പിലും ദുബായിയിലുമായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പെപ്ടോക് സംഘടിപ്പിക്കുന്നത് പെരിന്തല്‍മണ്ണയിലാണ്. ജനകീയമായി നാട്ടിലെ സാധാരണക്കാര്‍ക്കും കൂടി പ്രയോജനപ്പെടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് പ്രോഗ്രാം നടത്തുന്നത്. അതിന്റെ ആദ്യപടിയായി ബിസിനസ്സ് സമ്മിറ്റ് തുടങ്ങുന്നത് മലബാറില്‍നിന്നാണ്. കോഴിക്കോട്, മലപ്പുറം, പലക്കാട് ജില്ലകളുടെ മദ്ധ്യത്തില്‍ വരുന്ന നഗരമായതുകൊണ്ടാണ് പെരിന്തല്‍മണ്ണയെ തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.

രണ്ടു രൂപത്തിലാണ് പരിപാടി നടക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലര വരെ തെരഞ്ഞെടുക്കപ്പെട്ട 150 പേര്‍ക്കുള്ള സെക്ഷനാണ്. ഗ്ലോബല്‍ കൈസന്‍ സെക്ഷന്‍ എന്നാണ് അതിന്റെ പേര്. അതില്‍ രണ്ടു മൂന്ന് സെക്ഷനുകളിലായി റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി റഫറല്‍ സിസ്റ്റം, ബിസിനസ്സ് വളര്‍ച്ച എങ്ങനെ സാധ്യമാക്കാം തുടങ്ങിയ സെക്ഷനുകളാണ്. ചര്‍ച്ചകള്‍, സംവാദങ്ങളും അടങ്ങിയതാണ് ആദ്യ സെക്ഷന്‍. രണ്ടാമത്തെ സെക്ഷന്‍ 5:30 മുതല്‍ ഒമ്പത് മണിവരെ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുമായി സദസ്സിലുള്ളവര്‍ക്ക് സംസാരിക്കാനുള്ള അവസരമാണ്. അഡ്വാന്‍സ്ഡ് ടെക്‌നോളജി ഉപയോഗിച്ചാണ് ഇതു നടത്തുന്നത്. ഓഡിയന്‍സിനിടയിലൂടെ റോബോട്ട്‌സും ഡ്രോണും പോയിട്ടുള്ള സെക്ഷനായിരിക്കും സംഘടിപ്പിക്കുകയെന്നും സംഘാടകര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വേണ്ടി 8594 022 166, 9447 178 638, 96568 20000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.