LiveTV

Live

Kerala

ഒരു വോട്ടിന് ഡബിൾ ആക്ഷൻ എന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്ന് കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചവിട്ടിപ്പുറത്താക്കാനും മുഖ്യമന്ത്രി പിണറായി വിജയനെ നിലക്ക് നിർത്താനും കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസരമാണിതെന്ന് മുരളീധരന്‍ പറഞ്ഞു.

ഒരു വോട്ടിന് ഡബിൾ ആക്ഷൻ എന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്ന് കെ.മുരളീധരൻ

ഒരു വോട്ടിന് ഡബിൾ ആക്ഷൻ എന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്ന് കെ.മുരളീധരൻ എം.എൽ.എ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചവിട്ടിപ്പുറത്താക്കാനും മുഖ്യമന്ത്രി പിണറായി വിജയനെ നിലക്ക് നിർത്താനും കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസരമാണിതെന്ന് മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് എറണാകുളം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കെ.മുരളീധരൻ ആഞ്ഞടിച്ചത്. രാജ്യത്തിനപമാനമായ പ്രധാനമന്ത്രിയെ ചവിട്ടി പുറത്താക്കാനും പിണറായി വിജയന്റെ കരണത്തടിക്കാനുമുള്ള അവസരങ്ങളാണ് തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു. എം.പിമാരുടെ തലയെണ്ണത്തിന് യാതൊരു പ്രസക്തിയുമില്ലാത്ത പാർട്ടിയാണ് സി.പി.എമ്മെന്നു പറഞ്ഞ മുരളീധരന് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെയും പരിഹസിച്ചു.

എം.ഒ ജോണ്‍ അദ്ധ്യക്ഷനായ കണ്‍വെന്‍ഷനില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. സ്ഥാനാര്‍ഥി ഹൈബി ഈഡന് പുറമേ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കളും കണ്‍വെന്‍ഷനില്‍ സംസാരിച്ചു. മറുവശത്ത് എല്‍‌.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവിന്റെ മണ്ഡല പര്യടനങ്ങളും പുരോഗമിക്കുകയാണ്.