LiveTV

Live

Kerala

തിരുവനന്തപുരം ശ്രീവരാഹം കൊലക്കേസ്: മുഖ്യപ്രതി പിടിയില്‍

മയക്കുമരുന്ന് സംഘത്തിലെ അംഗമായ അർജുനാണ് പിടിയിലായത്. കഴക്കൂട്ടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയേയും പൊലീസ് പിടികൂടി.

തിരുവനന്തപുരം ശ്രീവരാഹം കൊലക്കേസ്: മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം ശ്രീവരാഹം കൊലപാതകത്തിൽ മുഖ്യ പ്രതി പിടിയിലായി. മയക്കുമരുന്ന് സംഘത്തിലെ അംഗമായ അർജുനാണ് പിടിയിലായത്. കഴക്കൂട്ടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയേയും പൊലീസ് പിടികൂടി.

കൊല നടത്തി മൂന്ന് ദിവസത്തിനിപ്പുറമാണ് അർജുൻ എന്ന മെന്റൽ അർജുനെ പൊലീസ് വലയിലാക്കിയത്. തമ്പാനൂരിൽ നിന്ന് ഇതര സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കവെ പൊലീസിന്റെ ഷാഡോ സംഘമാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് എ.സി.പിയാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. മയക്കുമരുന്ന് വിതരണ സംഘത്തിലെ അംഗമായ അർജുൻ ദീർഘനാളായി മുബൈയിലായിരുന്നു.

കഴക്കൂട്ടത്ത് ഇന്നലെ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതി കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണിയേയും പോലീസ് പിടികൂടി. നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഉണ്ണി. ഇയാൾ തട്ടിക്കൊണ്ടു പോയ യുവാവും കൊലപാതക കേസിലെ പ്രതിയാണ്.