LiveTV

Live

Kerala

വടകരയില്‍ മുല്ലപ്പള്ളിയെയോ സുധീരനെയോ മുരളീധരനെയോ മത്സരിപ്പിക്കണം: ആര്‍.എം.പി

ശക്തരായ സ്ഥാനാര്‍ഥികള്‍ ഇല്ലെങ്കില്‍ പിന്തുണ പുനപ്പരിശോധിക്കേണ്ടി വരുമെന്ന് ആര്‍.എം.പി നേതൃത്വം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി.

വടകരയില്‍ മുല്ലപ്പള്ളിയെയോ  സുധീരനെയോ മുരളീധരനെയോ മത്സരിപ്പിക്കണം: ആര്‍.എം.പി

വടകരയില്‍ കോണ്‍ഗ്രസ് ദുര്‍ബലരായ സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നതില്‍ ആര്‍.എം.പിക്ക് കടുത്ത അതൃപ്തി. മുല്ലപ്പള്ളിയെയോ വി.എം സുധീരനെയോ കെ.മുരളീധരനെയോ മത്സരിപ്പിക്കണമെന്ന് ആര്‍.എം.പി ആവശ്യപ്പെട്ടു. ശക്തരായ സ്ഥാനാര്‍ഥികള്‍ ഇല്ലെങ്കില്‍ പിന്തുണ പുനപ്പരിശോധിക്കേണ്ടി വരുമെന്ന് ആര്‍.എം.പി നേതൃത്വം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി.

വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ഥി പാടില്ലെന്ന് മലബാറിലെ യുഡി.എഫ് സ്ഥാനാര്‍ഥികളും ആവശ്യപ്പെട്ടു. ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കും. വടകരയില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ആവശ്യമെന്നും സ്ഥാനാര്‍ഥികള്‍ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു.