LiveTV

Live

Kerala

പൊന്നാനിയില്‍ പ്രചാരണം ശക്തമാക്കി യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ 

ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇടി

പൊന്നാനിയില്‍ പ്രചാരണം ശക്തമാക്കി യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ 

കടുത്ത മത്സരം നടക്കുന്ന പൊന്നാനിയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾ പ്രചാരണം ശക്തമാക്കി. ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഇന്ന് നടക്കും. ഇടത് മുന്നണി സ്ഥാനാർത്ഥി പി.വി അൻവർ രണ്ടാംഘട്ട പ്രചാരണത്തിലാണ്.

സിറ്റിങ് എം.പിയായ ഇ.ടി മുഹമ്മദ് ബഷീർ ഒന്നാംഘട്ട പ്രചാരണത്തിന്റെ അന്തിമഘട്ടത്തിലാണ്. നിറഞ്ഞ ആത്മവിശ്വാസത്തിലാണ് ഇ.ടിയുടെ പ്രചാരണം. രാവിലെ വിവാഹ വീടുകളിൽ സന്ദർശനം നടത്തിയാണ് ഇടി മുഹമ്മദ് ബഷീർ ഇന്നലെ പര്യടനം ആരംഭിച്ചത്. തുല്യതാ പഠന കേന്ദ്രത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാടാമ്പുഴ ക്ഷേത്രത്തിലും ഇടി വോട്ട് ചോദിച്ചെത്തി. ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇടി പറഞ്ഞു.

രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവർ പ്രധാനമായും പഞ്ചായത്ത് കൺവെൻഷനുകളിൽ ആണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തിരൂർ, താനൂർ പ്രദേശങ്ങളിലെ പഞ്ചായത്തുകളിൽ ആയിരുന്നു ഇന്നലെ കൺവെൻഷനുകൾ. വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റ പ്രവർത്തകരുടെ വീടുകളും അൻവർ സന്ദർശിച്ചു. പൊന്നാനി ചുവക്കും എന്ന് തന്നെയാണ് ഇടത് ക്യാമ്പിലെ പ്രതീക്ഷ.