LiveTV

Live

Kerala

വിവാദ ചര്‍ച്ചക്ക് പിന്നാലെ ലീഗ് - എസ്.ഡി.പി.ഐ വാക്പോര്

എസ്.ഡി.പി.ഐ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചുവിടുകയാണെന്ന് എം.കെ മുനീര്‍‌. എങ്കില്‍ ലീഗ് പണ്ടേ പിരിച്ചുവിടണമായിരുന്നുവെന്ന് എസ്.ഡി.പി.ഐ നേതൃത്വം

വിവാദ ചര്‍ച്ചക്ക് പിന്നാലെ ലീഗ് - എസ്.ഡി.പി.ഐ വാക്പോര്

രഹസ്യ ചര്‍ച്ച വിവാദമായതിന് പിന്നാലെ ലീഗ് - എസ്.ഡി.പി.ഐ വാക്പോര് രൂക്ഷം. എസ്.ഡി.പി.ഐ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചുവിടുകയാണെന്ന് എം.കെ മുനീര്‍‌ എം.എല്‍.എ പറഞ്ഞു. എങ്കില്‍ ലീഗ് പണ്ടേ പിരിച്ചുവിടണമായിരുന്നുവെന്ന് എസ്.ഡി.പി.ഐ നേതൃത്വം തൊട്ടുപിന്നാലെ തിരിച്ചടിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയതിലുള്ള അതൃപ്തി കൂടിയാണ് മുനീര്‍ പരസ്യമായി പ്രകടിപ്പിച്ചത്. പക്ഷേ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയാത്തതിനാല്‍ എസ്.ഡി.പി.ഐയെ മാത്രം ലക്ഷ്യം വെച്ചുവെന്നാണ് വിലയിരുത്തലുകള്‍. ഇതിനിടെയാണ് മുനീറിന് അതേ നാണയത്തില്‍ മറുപടിയുമായി എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് രംഗത്ത് വന്നത്.

ലീഗ് നേതാക്കള്‍ പലരും എം.എല്‍.എയായ മുന്‍കാല ചരിത്രം മറക്കരുതെന്നായിരുന്നു മുനീറിനെ അബ്ദുല്‍ ഹമീദ് ഓര്‍മപ്പെടുത്തിയത്. അച്ഛന്‍ ആനപ്പുറത്ത് ഇരുന്നതിന്‍റെ തഴമ്പ് മകനുണ്ടാവില്ല. ലീഗിന് വന്നിരിക്കുന്ന ഗതികേട് കുഞ്ഞാലിക്കുട്ടിയോടും ഇ.ടിയോടും ചോദിക്കണം. മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ ലീഗ് വിയര്‍ക്കുമെന്ന മുന്നറിയിപ്പും മുനീറിന് എസ്.ഡി.പി.ഐ നല്‍കി.