LiveTV

Live

Kerala

കോഴിക്കോട്ട് ജനകീയരുടെ പോരാട്ടം; പതിവിലും വാശിയില്‍ മുന്നണികള്‍

കോഴിക്കോട്ടെ ഇത്തവണത്തെ പോരാട്ടം രണ്ട് ജനകീയര്‍ തമ്മിലായതോടെ പതിവിലും വലിയ വാശിയിലാണ് മുന്നണികള്‍ 

കോഴിക്കോട്ട് ജനകീയരുടെ പോരാട്ടം; പതിവിലും വാശിയില്‍ മുന്നണികള്‍

കോഴിക്കോട്ടെ ഇത്തവണത്തെ പോരാട്ടം രണ്ട് ജനകീയര്‍ തമ്മിലായതോടെ പതിവിലും വലിയ വാശിയിലാണ് മുന്നണികള്‍. അതുകൊണ്ട് തന്നെ പരമാവധി വോട്ടുകള്‍ സമാഹരിക്കാനായി തുടക്കം മുതല്‍ പഴുതടച്ചാണ് പ്രചാരണം. ആദ്യ ഘട്ടത്തില്‍ കുടുംബ യോഗങ്ങളിലാണ് ഇടത് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിന്‍റെ പ്രചാരണമെങ്കില്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായി എ.കെ രാഘവന്‍.

കത്തിയാളുന്ന വെയിലും ഉഷ്ണതരംഗവുമൊന്നും കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പോരിന് ഒരു പ്രശ്നമേയല്ല. കോഴിക്കോടിനെ തൊട്ടറിഞ്ഞ എം.കെ രാഘവനും എ പ്രദീപ്കുമാറും നേര്‍ക്ക്നേര്‍ വന്നതോടെ മുന്നണികളുടെ നീക്കങ്ങള്‍ കരുതലോടെയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പേ പ്രചാരണം തുടങ്ങിയ എം.കെ രാഘവന്‍, നിയോജമണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കുകയാണ്. എതിരാളിയുടെ ശക്തി തിരിച്ചറിഞ്ഞ യു.ഡി.എഫ് ക്യാമ്പ് പതിവിലും വലിയ പങ്കാളിത്തത്തോടെയാണ് കണ്‍വെന്‍ഷനുകള്‍ നടത്തുന്നത്.

ഇടത് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാര്‍ ഒരു ദിവസം പങ്കെടുക്കുന്നത് 20ലധികം കുടുംബയോഗങ്ങളില്‍. എല്ലായിടത്തും സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തം. വികസന പ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തിലെ പ്രചാരണത്തിന്‍റെ ഊന്നല്‍. ജനകീയരായ എം.പിയും എം.എല്‍.എയും തമ്മിലുള്ള പോരില്‍‌ തുടക്കം മുതല്‍ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താനുള്ള സര്‍‌വ്വസന്നാഹങ്ങളും ഇരുപക്ഷവും പയറ്റുകയാണ്.