LiveTV

Live

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി

സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ അടൂര്‍ പ്രകാശ് ആറ്റിങ്ങലെത്തി. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും വോട്ടര്‍മാരെ കണ്ടുതുടങ്ങി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍  പ്രചാരണം തുടങ്ങി

കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ അടൂര്‍ പ്രകാശ് ആറ്റിങ്ങലെത്തി. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും വോട്ടര്‍മാരെ കണ്ടുതുടങ്ങി.

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചാണ് കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രചാരണം ആരംഭിച്ചത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി കെട്ടിവെക്കേണ്ട തുക കല്ല്യോട്ടെ അമ്മമാർ സമാഹരിച്ച് രാജ്മോഹൻ ഉണ്ണിത്താന് കൈമാറി.

വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നു;  മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദം
Also Read

വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നു; മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദം

ആറ്റിങ്ങല്‍ സി.പി.എമ്മില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനം നടത്തുമെന്ന് തിരുവനന്തപുരത്തെത്തിയ അടൂര്‍ പ്രകാശ് പറ‍ഞ്ഞു. ഏത് സീറ്റായാലും വിജയപ്രതീക്ഷയുണ്ടെന്ന് ഷാനിമോള്‍ ഉസ്മാനും പറ‍ഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനി കര്‍ത്താറ്റ് ബാലചന്ദ്രനെ സന്ദര്‍‌ശിച്ചാണ് പാലക്കാട്ടെ സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍റെ പ്രചരണം തുടങ്ങിയത്. തുടര്‍ന്ന് ജില്ലാ യു.ഡി.എഫ് നേതൃയോഗവും നടന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ കണ്ടാണ് രമ്യ ഹരിദാസിന്‍റെ പ്രചാരണം ആരംഭിച്ചത്. തൃശൂർ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർഥി ടി.എൻ പ്രതാപൻ ഇന്ന് പ്രധാനമായും വിവിധ സമുദായ നേതാക്കളെ കാണാനാണ് സമയം കണ്ടെത്തിയത്.

കാസർകോട് രാജ്മോഹന്‍ ഉണ്ണിത്താന് സ്വീകരണം
Also Read

കാസർകോട് രാജ്മോഹന്‍ ഉണ്ണിത്താന് സ്വീകരണം