LiveTV

Live

Kerala

എസ്‍.ഡി.പി.ഐ ആര്‍.എസ്.എസിന്‍റെ മറുവശം; യു.ഡി.എഫ് പിന്തുണ തേടിയത് തീക്കളിയെന്ന് വിഎസ്

ബി.ജെ.പിയുടെ അതേ പാതയിലാണ് യു.ഡി.എഫ് എന്ന് പറഞ്ഞ വിഎസ്, മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വിമര്‍ശിച്ചു.

എസ്‍.ഡി.പി.ഐ ആര്‍.എസ്.എസിന്‍റെ മറുവശം; യു.ഡി.എഫ് പിന്തുണ തേടിയത് തീക്കളിയെന്ന് വിഎസ്

ആര്‍.എസ്.എസിന്‍റെ മറുവശമായ എസ്‍.ഡി.പി.ഐയുടെ പിന്തുണ യു.ഡി.എഫ് തേടിയത് രാഷ്ട്രീയ തീക്കളിയാണെന്ന് വി.എസ് അച്യുതാനന്ദന്‍. ബി.ജെ.പിയുടെ അതേ പാതയിലാണ് യു.ഡി.എഫ് എന്ന് പറഞ്ഞ വിഎസ്, മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വിമര്‍ശിച്ചു.

എല്‍.ഡി.എഫിന്‍റെ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് യു.ഡി.എഫിനെതിരെ വിഎസ് വിമര്‍ശനങ്ങളുന്നയിച്ചത്. ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയത് തീക്കളിയാണെന്ന് വിഎസ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂട്ടപലായനം നടക്കുകയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനെ നമ്പാന്‍ പറ്റില്ലെന്ന് വിഎസിന്‍റെ പരിഹാസം. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തരംഗം ആഞ്ഞ് വീശുമെന്ന പ്രതീക്ഷയും വിഎസ് പങ്കുവെച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ട ചില മണ്ഡലങ്ങളില്‍ വിഎസ് പ്രചാരണത്തിന് എത്തുന്നുണ്ട്.

Also read: മുസ്ലിംലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ

Also read: ലീഗ്-എസ്.ഡി.പി.ഐ നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി; ദൃശ്യങ്ങള്‍ പുറത്ത്