LiveTV

Live

Kerala

കെ.വി തോമസ് ബി.ജെ.പിയില്‍ ചേരുമോ? ശ്രീധരന്‍ പിള്ളയുടെ മറുപടിയിങ്ങനെ..

കേരളത്തില്‍ നിന്ന് പല പ്രമുഖരും ബി.ജെ.പിയില്‍ ചേരുന്നുണ്ടെന്നും കെ.വി തോമസിന്റെ കാര്യം അറിയില്ലെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

കെ.വി തോമസ് ബി.ജെ.പിയില്‍ ചേരുമോ? ശ്രീധരന്‍ പിള്ളയുടെ മറുപടിയിങ്ങനെ..

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധമറിയിച്ച കെ.വി തോമസ് ബി.ജെ.പിയില്‍ ചേരുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. കേരളത്തില്‍ നിന്ന് പല പ്രമുഖരും ബി.ജെ.പിയില്‍ ചേരുന്നുണ്ടെന്നും കെ.വി തോമസിന്റെ കാര്യം അറിയില്ലെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് എറണാകുളത്തെ സിറ്റിങ് എം.പി കെ.വി തോമസ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്. സീറ്റ് ലഭിക്കില്ലെന്ന കാര്യത്തില്‍ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും നീതി കാണിക്കാമായിരുന്നെന്നും കെ.വി തോമസ് പറഞ്ഞു. പ്രായമായത് തന്റെ തെറ്റല്ല. ഗ്രൂപ്പില്ലാത്തത് കൊണ്ടാണ് തന്നെ തഴഞ്ഞതെന്നും കെ.വി തോമസ് ആരോപിക്കുകയുണ്ടായി. അതേസമയം ബി.ജെ.പിയില്‍ ചേരുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല.

Also read: കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ നീക്കം; യു.ഡി.എഫ് കണ്‍വീനറാക്കിയേക്കും