LiveTV

Live

Kerala

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.എം.പി

വടകരയില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതായും സെക്രട്ടറി എന്‍ വേണു അറിയിച്ചു. പി ജയരാജനെ തോല്‍പ്പിക്കലാണ് മുഖ്യ അജണ്ട.

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക്  പിന്തുണ പ്രഖ്യാപിച്ച് ആര്‍.എം.പി

വടകരയില്‍ യു.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കാന്‍ ആര്‍.എം.പി തീരുമാനം. വടകരയിലടക്കം ഒരു മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല, പി ജയരാജനെ തോല്‍പിക്കുകയാണ് പ്രധാന അജണ്ടയെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു കൊലയാളിയും ജയിക്കാതിരിക്കാനുള്ള പ്രചാരണം നടത്തുമെന്ന് കെ.കെ രമ പറഞ്ഞു.

വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് നേരത്തെ ആര്‍.എം.പി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് മത്സരിക്കേണ്ടെന്ന് തീരുമാനമെടുത്തു. വടകരയില്‍ സ്ഥാനാര്‍ത്ഥി ആരായാലും യു.ഡി.എഫിനെ പിന്തുണക്കാനും തീരുമാനിച്ചു. പി ജയരാജനെ തോല്‍പിക്കലാണ് പ്രധാന അജണ്ടയെന്ന് ആര്‍.എം.പി ഐ സംസ്ഥാനസെക്രട്ടറി എന്‍ വേണു പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പി ജയരാജന്‍ ജയിക്കാതിരിക്കാനുള്ള പ്രവര്‍ത്തനമാകും ആര്‍.എം.പി നടത്തുക എന്ന് കെ.കെ രമ പറഞ്ഞു. അതേസമയം യു.ഡി.എഫിന്‍റെ ബി ടീമാണ് ആര്‍.എം.പിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. പിന്തുണ നല്‍കുന്നതിനൊപ്പം യു.ഡി.എഫിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ആര്‍.എം.പി പങ്കെടുക്കും. മത്സരിക്കുമെന്നറിയിച്ച മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കനുസരിച്ച് നിലപാട് സ്വീകരിക്കാനും സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.