LiveTV

Live

Kerala

ന്യൂസിലാന്റ് വെടിവെപ്പ്: മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു

24 മണിക്കൂറിനകം മൃതദേഹം വിട്ടു നൽകുമെന്നാണ് ന്യൂസിലാന്റ് പൊലീസ് അധികൃതർ അറിയിച്ചത്.

ന്യൂസിലാന്റ് വെടിവെപ്പ്: മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു

ന്യൂസിലാന്റ് വെടിവെപ്പില്‍ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി അൻസിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. 24 മണിക്കൂറിനകം മൃതദേഹം വിട്ടു നൽകുമെന്നാണ് ന്യൂസിലാന്റ് പൊലീസ് അധികൃതർ അറിയിച്ചത്. മൃതദേഹം വിട്ടുകൊടുത്താൽ നാല് ദിവസത്തിനകം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് നോർക റൂട്സ് അധികൃതർ പറഞ്ഞു.