LiveTV

Live

Kerala

ആവേശം ഒട്ടും കുറയാതെ തെരഞ്ഞെടുപ്പിന് ഒരുങ്ങി ലക്ഷദ്വീപ്

ദ്വീപിന്റെ ഭൂപ്രകൃതിയുടെ സവിശേഷത കൊണ്ട് തന്നെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അതേ ആരവങ്ങളാണ് എല്ലായിടത്തുമുള്ളത്.

ആവേശം ഒട്ടും കുറയാതെ തെരഞ്ഞെടുപ്പിന് ഒരുങ്ങി ലക്ഷദ്വീപ്

ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനങ്ങള്‍ നീങ്ങുമ്പോള്‍ ആവേശം ഒട്ടും കുറയാതെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ലക്ഷദ്വീപ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ആശയ കുഴപ്പമില്ലാതിരുന്നതിനാല്‍ പ്രചാരണ രംഗത്തും ദ്വീപ് മുന്നേറി കഴിഞ്ഞു.

പാരഡി ഗാനങ്ങളും ദ്വീപില്‍ പ്രചാരണത്തിന് കൊഴുപ്പേകുന്നുണ്ട്. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ കുറ്റവും കുറവും ചേര്‍ത്താണ് ഓരോ പാര്‍ട്ടിക്കാരുടെയും മാപ്പിളപ്പാട്ടിന്റെ വരികള്‍. കരയും കടലും ചേര്‍ന്നു കിടക്കുന്നതിനാല്‍ കായലിലൂടെയുള്ള പ്രചാരണവും കൌതുകമാണ്.

കേരളത്തില്‍ നിന്നും ഏതാനും മണിക്കൂര്‍ മാത്രം പിന്നിട്ടാല്‍ എത്താവുന്ന ലക്ഷദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പക്ഷെ ഇവിടെ നിന്നും തികച്ചും വ്യത്യസ്തമാണ്. നിലവിലെ എം.പി എന്‍.സി.പിയിലെ മുഹമ്മദ് ഫൈസല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഹംദ്ള്ള സെയ്ത്, ജെ.ഡി.യുവിന്റെ ഡോ മുഹമ്മദ് സാദിഖ്, സി.പി.എമ്മിന്റെ എം.പി ഷരീഫ് ഖാന്‍, സി.പി.ഐയുടെ എ.എം അലി അക്ബര്‍ തുടങ്ങിയവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ദ്വീപിന്റെ ഭൂപ്രകൃതിയുടെ സവിശേഷത കൊണ്ട് തന്നെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അതേ ആരവങ്ങളാണ് എല്ലായിടത്തുമുള്ളത്. സ്ത്രീകളും കുട്ടികളുമെല്ലാം പ്രചാരണ രംഗത്ത് സജീവമായതോടെ ദ്വീപ് നിവാസികള്‍ക്ക് തെരഞ്ഞെടുപ്പ് ഉത്സവ പ്രതീതിയാണ് നല്‍കുന്നത്.