LiveTV

Live

Kerala

‘ഒരു ഓഫറും കേൾക്കാൻ താല്‍പര്യമില്ല’ കെ.വി തോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചർച്ച നടത്തിയെങ്കിലും ഒരു തരത്തിലും വഴങ്ങാൻ കെ.വി തോമസ് തയ്യാറായില്ല. തന്റെ മുന്നിൽ നാടകം വേണ്ടെന്നും ഓഫറുകൾ വെക്കേണ്ടെന്നും..

‘ഒരു ഓഫറും കേൾക്കാൻ താല്‍പര്യമില്ല’ കെ.വി തോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല

സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ കെ.വി തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. അനുനയ നീക്കങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.വി തോമസുമായി ചർച്ച നടത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചർച്ച നടത്തിയെങ്കിലും ഒരു തരത്തിലും വഴങ്ങാൻ കെ.വി തോമസ് തയ്യാറായില്ല. തന്റെ മുന്നിൽ നാടകം വേണ്ടെന്നും ഓഫറുകൾ വെക്കേണ്ടെന്നും കെ.വി തോമസ് തുറന്നടിച്ചു. നാളെ എറണാകുളത്ത് നടക്കുന്ന യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കാൻ രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചെങ്കിലും സാധിക്കില്ലെന്നും കെ.വി തോമസ് വ്യക്തമാക്കി.

കെ.വി തോമസ് മികച്ച സ്ഥാനങ്ങൾ വഹിച്ച് പാർട്ടിയിൽ തുടരുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. കെ.വി തോമസ് ബിജെപിയിൽ ചേരുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. എന്നാൽ കെ.വി തോമസുമായി ഒരുതരത്തിലുമുള്ള ചർച്ച നടത്തിയിട്ടില്ലെന്നും കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള വ്യക്തമാക്കി. മൻമോഹൻസിങ്, അഹമ്മദ് പട്ടേൽ, മുകുൾ വാസ്നിക് എന്നിവരും പരസ്യമായ പ്രതിഷേധത്തിനൊടുവിൽ കെ.വി തോമസുമായി ഫോണിൽ സംസാരിച്ചിരുന്നു.