LiveTV

Live

Kerala

കോണ്‍ഗ്രസുകാരനായി തുടരും; കെ.വി തോമസ് 

പദവി കിട്ടാത്തതിലല്ല, ഒഴിവാക്കിയ കാര്യം അറിയിക്കാത്തതിനാലാണ് ദു:ഖം, ഇത്തരം സന്ദര്‍ഭങ്ങളില്‍ അത് സ്വാഭാവികമാണെന്നും കെ.വി തോമസ്

കോണ്‍ഗ്രസുകാരനായി തുടരും; കെ.വി തോമസ് 

കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെ.വി തോമസ്. പദവി കിട്ടാത്തതിലല്ല, ഒഴിവാക്കിയ കാര്യം അറിയിക്കാത്തതിനാലാണ് ദു:ഖം, ഇത്തരം സന്ദര്‍ഭങ്ങളില്‍ അത് സ്വാഭാവികമാണെന്നും കെ.വി തോമസ് പറഞ്ഞു. എറണാകുളം ലോക്‌സഭാ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് കെ.വി തോമസ് പാര്‍ട്ടിയുമായി ഉടക്കിയെന്നും ബി.ജെപിയില്‍ ചേര്‍ന്നേക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എറണാകുളത്ത് ഹൈബി ഈഡന്‍ ജയിക്കുമെന്നും കോണ്‍ഗ്രസിനായി എവിടെയും പ്രചാരണത്തിനിറങ്ങുമെന്നും കെ.വി തോമസ് പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ കെ.വി തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം രംഗത്ത് എത്തിയിരുന്നു.

അനുനയ നീക്കങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.വി തോമസുമായി ചർച്ച നടത്തിയിരുന്നു. അതേസമയം കെ.വി തോമസിനെ മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് കെ.വി തോമസുമായി ചര്‍ച്ച നടത്തിയിരുന്നു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു.