LiveTV

Live

Kerala

സർവകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാൻ ഓഡിനൻസ് ഇറക്കിയ സർക്കാർ നീക്കത്തിന് തിരിച്ചടി

നിലവിലെ സ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓർഡിനൻസ് ചോദ്യം ചെയ്യുന്ന ഹരജികളെല്ലാം ഹൈക്കോടതി ഡിവിഷൻബെഞ്ച് കേട്ട് തീർപ്പാക്കും.

സർവകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാൻ ഓഡിനൻസ് ഇറക്കിയ സർക്കാർ നീക്കത്തിന് തിരിച്ചടി

സർവകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാൻ ഓഡിനൻസ് ഇറക്കിയ സർക്കാർ നീക്കത്തിന് തിരിച്ചടി. നിലവിലെ സ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓർഡിനൻസ് ചോദ്യം ചെയ്യുന്ന ഹരജികളെല്ലാം ഹൈക്കോടതി ഡിവിഷൻബെഞ്ച് കേട്ട് തീർപ്പാക്കും.

സ്റ്റേ അനുവദിക്കാത്ത സിംഗിൾബെഞ്ച് നടപടിക്കെതിരെ കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. അബ്ദുൽ മജീദ് അടക്കം നൽകിയ അപ്പീൽ ഹരജി പരിഗണിച്ചാണ് ഉത്തരവ്. ഓർഡിനൻസിൽ പരാമർശിക്കുന്ന തസ്തികകളിൽ നിലവിലെ സ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു. ഓർഡിനൻസിലെ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് വിവിധ സർവകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥർ നൽകിയ ഹരജിയിൽ സിംഗിൾബെഞ്ച് പ്രത്യേക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിരുന്നില്ല. തുടർന്നാണ് ഹരജിക്കാർ ഡിവിഷൻബെഞ്ചിനെ സമീപിച്ചത്.

വിഷയം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് എല്ലാ ഹരജികളും അടുത്തയാഴ്ച ഒന്നിച്ച് കേട്ട് തീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. വേനൽ അവധിക്ക് മുമ്പ് തീർപ്പാക്കുന്നതിനായി മാർച്ച് 19നകം ഹരജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ കോടതി അഡ്വക്കറ്റ് ജനറലിനോട് നിർദേശിച്ചു. ഇതോടൊപ്പം ഹരജിക്കാർക്കും പകർപ്പ് നൽകണം. സർവകലാശാലക്കും ഈ ദിവസങ്ങൾക്കിടെ സത്യവാങ്മൂലം നൽകാം. ഹരജി വീണ്ടും 21ന് പരിഗണിക്കും. നാലുവർഷം പൂർത്തിയാക്കുകയോ 56 വയസ് പിന്നിടുകയോ ചെയ്ത രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നിവർ സ്ഥാനം ഒഴിയണമെന്നായിരുന്നു സർക്കാരിന്റെ ഓർഡിനൻസിലെ നിർദേശം.