LiveTV

Live

Kerala

മുസ്ലിംലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ

“കൊണ്ടോട്ടിയിലെ കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നെങ്കിലും കാണണമെന്ന് അറിയിച്ചത് മുസ്ലിംലീഗ് നേതൃത്വമാണ്...

മുസ്ലിംലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ

മുസ്ലിം ലീഗ് എസ്.ഡി.പി.ഐ നേതാക്കളുടെ കൂടിക്കാഴ്ച ലീഗ് നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമാണെന്ന് തുറന്നടിച്ച് എസ്.ഡി.പി.ഐ. ലീഗാണ് ഒരുമിച്ചിരിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മീഡിയ വണിനോട് പറഞ്ഞു. ഇതിന് മുമ്പും ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടുള്ളതായും മജീദ് ഫൈസി വ്യക്തമാക്കി.

എസ്.ഡി.പി.ഐയുമായി യാതൊരു സഹകരണവുമില്ലെന്നും അവരുടെ വോട്ട് വേണ്ടെന്നും ലീഗ് നേതൃത്വം ആവര്‍ത്തിക്കുന്നതിനിടയിലാണ് ലീഗിനെ എസ്.ഡി.പി.ഐ വീണ്ടും വെട്ടിലാക്കിയത്. കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത് കുഞ്ഞാലികുട്ടിയാണെന്ന സൂചനയും മജീദ് ഫൈസി പങ്ക് വെച്ചു. ഇതിനു മുമ്പും ലീഗുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും എസ്.ഡി.പി.ഐ തുറന്ന് പറഞ്ഞു.

ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചയ്ക്ക് കുഞ്ഞാലികുട്ടിയ്ക്ക് ഒപ്പം പങ്കാളിത്വം വഹിച്ച പി അബ്ദുല്‍ മജീദ് ഫൈസിയെ തന്നെ കുഞ്ഞാലികുട്ടിക്ക് എതിരെ മലപ്പുറത്ത് തെരഞ്ഞെടുപ്പ് പോരിലും രംഗത്തിറക്കാനാണ് എസ്.ഡി.പി.ഐയിലെ ധാരണ.