LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്തില്ല

സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ് കെ.എസ്.ആര്‍.ടി.സി പാലിച്ചില്ല.

കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്തില്ല

തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നോക്കുകുത്തിയാക്കി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പതിച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ് കെ.എസ്.ആര്‍.ടി.സി പാലിച്ചില്ല. സർക്കാരിന്റെ ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായി പതിച്ച പരസ്യങ്ങളാണ് ഇപ്പോഴും ബസുകളിലുള്ളത്.

കെ.എസ്.ആര്‍.ടി.സി ബസുകളിലെ പരസ്യങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ വെബ്സൈറ്റുകളിലുള്ള പരസ്യങ്ങളും നീക്കം ചെയ്യാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കുമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ ബസുകള്‍ ഇപ്പോഴും സര്‍വ്വീസ് നടത്തുന്നത് പരസ്യങ്ങള്‍ നീക്കം ചെയ്യാതെയാണ്. പരസ്യം നീക്കാത്ത നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.