LiveTV

Live

Kerala

യുവാവിന്റെ ദുരൂഹ മരണത്തിന് പിന്നില്‍ അമിത ലഹരി ഉപയോഗം

മയക്ക് മരുന്ന് സംഘമാണ് മരണത്തിന് പിന്നിലെന്നാണ് സംശയം. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

യുവാവിന്റെ ദുരൂഹ മരണത്തിന് പിന്നില്‍ അമിത ലഹരി ഉപയോഗം

അമിത ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഉണ്ടാട്ടില്‍ ദാനിഷാണ് മരിച്ചത്. ഇന്നലെ രാത്രി ദാനിഷിനെ മെഡിക്കല്‍ കോളേജിലെത്തിച്ചവര്‍ അപകട മരണമാണെന്ന് പറഞ്ഞ് കടന്നു കളഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രിയാണ് ദാനിഷിനെ രണ്ട് പേര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നത്. അമിതമായ ലഹരി ഉപയോഗിച്ച് അവശനിലയിലായിരുന്നു ദാനിഷ്. ആശുപത്രിയിലെത്തിച്ച് ഒ.പി ഷീട്ടെടുത്ത രണ്ട്‌പേരും മറ്റൊരാളുടെ നമ്പര്‍ നല്‍കി കടന്നുകളഞ്ഞു. രാത്രിയോടെ തന്നെ യുവാവ് മരിക്കുകയും ചെയ്തു.

ദാനിഷ് അപകടം പറ്റി ആശുപത്രിയിലാണെന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. അമിതമായ ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്. മയക്കുമരുന്ന് സംഘമാണ് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് മുക്കം പൊലീസ് കേസെടുത്തു. ദാനിഷിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.