LiveTV

Live

Kerala

കൊച്ചിയില്‍ പട്ടാപകല്‍ മോഷണം

സമീപ പ്രദേശങ്ങളിലും ഇവര്‍ മോഷണ ശ്രമം നടത്തിയിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം മോഷണങ്ങള്‍ക്ക് സാധ്യതയുണ്ടന്നുമാണ് പോലീസ് പറയുന്നത്.

കൊച്ചിയില്‍ പട്ടാപകല്‍ മോഷണം

കൊച്ചിയില്‍ സഹായമഭ്യര്‍ഥിച്ചെത്തിയ യുവതികള്‍ ചേര്‍ന്ന് വൃദ്ധയുടെ മാല കവര്‍ന്നു. എളമക്കര സ്വദേശി ഷണ്മുഖന്റെ ഭാര്യ രാജമ്മാളിന്റെ ഒന്നരപ്പവന്‍ തൂക്കമുള്ള മാലയാണ് കവര്‍ന്നത്. മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യങ്ങളടക്കം ലഭ്യമായിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് കൊച്ചി എളമരക്കരയിലെ വീട്ടില്‍ സഹായം അഭ്യര്‍ഥിച്ചെത്തിയ യുവതികള്‍ ചേര്‍ന്ന് രാജമ്മാളിന്റെ മാല കവര്‍ന്നത്. വീടിന്റെ ജനലിനോട് ചേര്‍ന്ന് രാജമ്മാളിനോട് സംസാരിച്ച് നിന്ന ഇവര്‍ പെട്ടെന്ന് മാല പൊട്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം അരംഭിച്ചിട്ടുണ്ട്.

മലയാളം സംസാരിക്കുന്ന അമ്പതു വയസു പ്രായം തോന്നിക്കുന്ന സ്ത്രീയും ഇരുപത് വയസു പ്രായമുള്ള യുവതിയുമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സമീപ പ്രദേശങ്ങളിലും ഇവര്‍ മോഷണ ശ്രമം നടത്തിയിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം മോഷണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് പോലീസ് പറയുന്നത്.