LiveTV

Live

Kerala

ഒടുവില്‍ വയലിന്‍കരയില്‍ കുടിവെള്ളമെത്തി

മീഡിയവൺ വാർത്തയെ തുടർന്ന് ഇവിടെ അടിയന്തിരമായി വെള്ളമെത്തിക്കാൻ മേയർ നിർദ്ദേശം നൽകുകയായിരുന്നു

ഒടുവില്‍ വയലിന്‍കരയില്‍ കുടിവെള്ളമെത്തി

തിരുവനന്തപുരം വയലിൻകരയിൽ നഗരസഭ കുടിവെള്ളമെത്തിച്ചു. ഒരു കുടം വെള്ളത്തിന് 7 മുതൽ 8 രൂപ വരെ നൽകിയാണ്‌ സ്വകാര്യ ടാങ്കറിൽ നിന്ന് ഇവർ വെള്ളം വാങ്ങിയിരുന്നത്. മീഡിയവൺ വാർത്തയെ തുടർന്ന് ഇവിടെ അടിയന്തിരമായി വെള്ളമെത്തിക്കാൻ മേയർ നിർദ്ദേശം നൽകുകയായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ കോട്ടപ്പുറം വാർഡിലുള്ള വയലിൻകര എന്ന തീരപ്രദേശത്തെ ജനങ്ങളാണ് സ്വകാര്യ കമ്പനികളുടെ ടാങ്കറിൽ നിന്ന് ഒരു കുടത്തിന് 7 രൂപ നൽകി വെള്ളം വാങ്ങിയിരുന്നത്. ഈ വാർത്ത പുറത്ത് കൊണ്ട് വന്നത് മീഡിയവണ്ണാണ്. വിഷയം ശ്രദ്ധയിൽ പെട്ട മേയർ ഉടനടി നടപടികൾ സ്വീകരിക്കുമെന്ന് അറിയച്ചു. ഇതിന്റെ ഭാഗമായാണ് നഗരസഭയുടെ ടാങ്കറിൽ വെള്ളമെത്തിച്ചത്

ജല അതോറിറ്റിയുമായി കൂടിയാലോചിച്ച് ഇവിടെ വെള്ളമെത്തിക്കാൻ സ്ഥിരം പദ്ധതി രൂപീകരിക്കുമെന്ന് മേയർ അറിയിച്ചിട്ടുണ്ട്.