LiveTV

Live

Kerala

കണ്ണന്താനം മത്സരിക്കണം, എന്നാല്‍ പത്തനംതിട്ട നല്‍കാനാകില്ലെന്ന് ബി.ജെ.പി നേതൃത്വം

അതേസമയം പത്തനംതിട്ട അല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം.

കണ്ണന്താനം മത്സരിക്കണം, എന്നാല്‍ പത്തനംതിട്ട നല്‍കാനാകില്ലെന്ന് ബി.ജെ.പി നേതൃത്വം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം. എന്നാല്‍ പത്തനംതിട്ട നല്‍കാനാകില്ലെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം. അതേസമയം പത്തനംതിട്ട അല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം.

കണ്ണന്താനത്തെ എറണാകുളത്ത് പരിഗണിച്ചേക്കും. ബി.ഡി.ജെ.എസുമായി ചില സീറ്റുകള്‍ വച്ച് മാറാനും ആലോചനയുണ്ട്. തുടര്‍ചര്‍ച്ചകള്‍ക്കായി തുഷാര്‍ വെള്ളാപ്പള്ളി നാളെ ഡല്‍ഹിയിലെത്തിയേക്കും.