LiveTV

Live

Kerala

എല്ലാം യാദൃശ്ചികമെന്ന് ലീഗ്; ബി.ജെ.പി ഒഴികെ ആരുമായും ചര്‍ച്ചക്ക് തയ്യാറെന്ന് എസ്.ഡി.പി.ഐ

ലീഗിനെ കുറ്റപ്പെടുത്തിയ പി.വി അൻവറിനെതിരെ അതിനിടെ യു.ഡി.എഫ് നേതൃത്വവും രംഗത്ത് എത്തി.

എല്ലാം യാദൃശ്ചികമെന്ന് ലീഗ്; ബി.ജെ.പി ഒഴികെ ആരുമായും ചര്‍ച്ചക്ക് തയ്യാറെന്ന് എസ്.ഡി.പി.ഐ

എസ്.ഡി.പി.ഐ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ച വിവാദമായതോടെ വെട്ടിലായി മുസ്‍ലിം ലീഗ് നേതൃത്വം. ഇതോടെ രഹസ്യ ചർച്ച നടത്തിയിട്ടില്ലെന്നും കൂടിക്കാഴ്ച യാദൃശ്ചികമാണെന്നും ആവർത്തിച്ച് വിശദീകരിച്ച് കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളുമടക്കമുള്ള ലീഗ് നേതൃത്വം പ്രതിരോധവുമായി രംഗത്ത് എത്തി. കൂടിക്കാഴ്ചയിൽ തെറ്റില്ലെന്ന നിലപാട് സ്വീകരിക്കുന്ന എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പ് ചർച്ച ചെയ്തതായി വ്യക്തമാക്കി.

എസ്.ഡി.പി.ഐയുമായി യാതൊരു സഹകരണവുമില്ല. രഹസ്യ ചർച്ച നടത്തിയിട്ടില്ല. എല്ലാം യാദൃശ്ചികം മാത്രം. ഇതാണ് ലീഗ് നേതാക്കളുടെ നിലപാട്. ഇ.ടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം തൃപ്തികരമാണെന്നായിരുന്നു ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി തങ്ങളുടെ വിശദീകരണം. ബി.ജെ.പി ഒഴികെ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന് വിശദീകരിച്ച എസ്.ഡി.പി.ഐ കൂടിക്കാഴ്ച വിവാദം ആക്കുന്ന സി.പി.എമ്മിനേയും കുറ്റപ്പെടുത്തി.

ലീഗിനെ കുറ്റപ്പെടുത്തിയ പി.വി അൻവറിനെതിരെ അതിനിടെ യു.ഡി.എഫ് നേതൃത്വവും രംഗത്ത് എത്തി. ഒരു തീവ്രവാദി നേതാവിനു മുമ്പിലും കുമ്പിട്ട് ജയിക്കേണ്ട ഗതികേട് മുസ്‍ലിം ലീഗിനില്ലെന്ന് വിശദീകരിച്ച് കൊണ്ട് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ഫേസ്ബുക്കിലിട്ട കുറിപ്പും ലീഗ് അണികൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു.