LiveTV

Live

Kerala

പെരിന്തല്‍മണ്ണയില്‍ വൻ ലഹരി വേട്ട; 36 ചാക്ക് പാന്‍മസാലയുമായി 5 പേര്‍ അറസ്റ്റിൽ

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി പാൻമസാല എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

പെരിന്തല്‍മണ്ണയില്‍ വൻ ലഹരി വേട്ട; 36 ചാക്ക് പാന്‍മസാലയുമായി 5 പേര്‍ അറസ്റ്റിൽ

പെരിന്തല്‍മണ്ണയില്‍ വൻ ലഹരി വേട്ട. 36 ചാക്ക് പാന്‍മസാലയുമായി അഞ്ച് പേര്‍ അറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ തൂത സ്‌കൂളിന് സമീപത്ത് നിന്നാണ് പാൻമസാല പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി പാൻമസാല എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

ലോറിയില്‍ പച്ചക്കറികള്‍ക്കടിയില്‍ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്ന 36 ചാക്ക് പാന്‍മസാലയാണ് പെരിന്തല്‍മണ്ണ‍ പൊലീസ് പിടികൂടിയത്. നാട്ടുകല്‍ സ്വദേശികളായ ചേരിപ്പുറത്ത് ഫൈസല്‍, ചേലപറമ്പില്‍ നഫ്‌സല്‍ നിഷാദ്, പൊതിയില്‍ സിയാസ്, മൈസൂരു ദേവാലപുര സ്വദേശികളായ മണികണ്ഠന്‍, യോഗേഷ് എന്നിവരാണ് അറസ്റ്റിലായത്. നിരോധിത പാന്‍മസാല കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവന്നിട്ടുള്ളത്.

പെരിന്തല്‍മണ്ണയിലെയും പരിസരപ്രദേശങ്ങളിലെയും യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചുള്ള വില്‍പനക്കാണ് ഇവയെത്തിച്ചതെന്നാണ് വിവരം. സംഭവത്തിനിടെ രക്ഷപ്പെട്ട മുഖ്യപ്രതിക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. സി.ഐ എം.പി രാജേഷ്, എസ്.ഐ രമാദേവി, എ.എസ്.ഐ അനില്‍കുമാര്‍, എന്നിവരടങ്ങിയ സംഘമാണ് ലോറിയും പ്രതികളെയും പിടികൂടിയത്.