LiveTV

Live

Kerala

മുനമ്പം വഴി നടന്നത് മനുഷ്യക്കടത്തല്ലെന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നുവെന്ന് ഹൈക്കോടതി

ബോട്ടുടമ അനില്‍ കുമാര്‍, രവി സനൂപ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് മുനമ്പത്ത് നിന്നും ബോട്ടില്‍ തീരം വിട്ടവരെ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതില്ലേയെന്ന് കോടതി ചോദിച്ചത്.

മുനമ്പം വഴി നടന്നത് മനുഷ്യക്കടത്തല്ലെന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നുവെന്ന് ഹൈക്കോടതി

മുനമ്പം ഹാര്‍ബര്‍ വഴി അനധികൃത കുടിയേറ്റം നടന്നത് മനുഷ്യക്കടത്തല്ലെന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നുവെന്ന് ഹൈക്കോടതി. കേന്ദ്ര ഏജന്‍സികള്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതില്ലേയെന്നും കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

മുനമ്പം മാല്യങ്കര ഹാര്‍ബറില്‍ നിന്നും 40 ഓളം പേര്‍ രാജ്യം വിട്ടതുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികളാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ബോട്ടുടമ അനില്‍ കുമാര്‍, രവി സനൂപ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് മുനമ്പത്ത് നിന്നും ബോട്ടില്‍ തീരം വിട്ടവരെ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതില്ലേയെന്ന് കോടതി ചോദിച്ചത്.

രാജ്യസുരക്ഷയുമായി ബന്ധപ്പട്ട പ്രശ്‌നമല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. അതിനാല്‍ സംസ്ഥാന പൊലീസ് അന്വേഷിക്കാതെ കേന്ദ്ര ഏജന്‍സി ഇത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതില്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍ മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മനുഷ്യക്കെടത്തല്ല നടന്നതെന്ന് പൊലീസിന് എങ്ങനെ പറയാനാകുമെന്നായിരുന്നു കോടതിയുടെ ചോദ്യം.