LiveTV

Live

Kerala

തിരുവല്ല ആക്രമണം: സ്വന്തമായി അഭിപ്രായവും തീരുമാനങ്ങളുമുള്ള പെണ്‍കുട്ടികളോടുള്ള അസഹിഷ്ണുതയെന്ന് എം.സി ജോസഫൈന്‍

സമൂഹത്തില്‍ സദാചാര പൊലീസിങും ദുരഭിമാന കൊലകളും വര്‍ദ്ധിച്ച് വരികയാണ്. ഇതിന്റെ മറ്റൊരു രൂപമാണ് തിരുവല്ലയിലെ പെണ്‍കുട്ടിക്ക് നേരയുണ്ടായ ആക്രമണം.

തിരുവല്ല ആക്രമണം: സ്വന്തമായി അഭിപ്രായവും തീരുമാനങ്ങളുമുള്ള പെണ്‍കുട്ടികളോടുള്ള അസഹിഷ്ണുതയെന്ന് എം.സി ജോസഫൈന്‍

തിരുവല്ലയില്‍ യുവാവിന്റെ ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ വനിതാ കമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിച്ചു. ആണധികാരത്തിന്റെ പ്രതിഫലനമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

സമൂഹത്തില്‍ സദാചാര പൊലീസിങും ദുരഭിമാന കൊലകളും വര്‍ദ്ധിച്ച് വരികയാണ്. ഇതിന്റെ മറ്റൊരു രൂപമാണ് തിരുവല്ലയിലെ പെണ്‍കുട്ടിക്ക് നേരയുണ്ടായ ആക്രമണം. സ്വന്തമായി അഭിപ്രായവും തീരുമാനങ്ങളുമുള്ള പെണ്‍കുട്ടികളോടുള്ള അസഹിഷ്ണുതയാണ് ഇത്തരം ആക്രമണത്തിന് കാരണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ വ്യക്തമാക്കി.

യുവാവിന്റെ ആക്രമണത്തില്‍ പൊള്ളലേറ്റ പെണ്‍കുട്ടി എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. ശരീരത്തില്‍ 52 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.