LiveTV

Live

Kerala

സൂര്യാതപം ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം

പകല്‍ പതിനൊന്ന് മുതല്‍ മൂന്ന് മണി വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം,

സൂര്യാതപം ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം

കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ ഇന്നും നാളെയും ശരാശരി താപനില മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ചൂട് കൂടുന്നത് കണക്കിലെടുത്ത് സൂര്യാതപം ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

പകല്‍ പതിനൊന്ന് മുതല്‍ മൂന്ന് മണി വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, കുടിവെള്ളം കയ്യില്‍ കരുതണം, പരീക്ഷാക്കാലമായതിനാല്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ജാഗ്രത പാലിക്കണം എന്നീ നിര്‍ദേശങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്നത്.