LiveTV

Live

Kerala

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം

തീ പിടുത്തം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു...

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീ പിടിത്തം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച തീ പിടിത്തം രണ്ടു മണിക്കൂറോളം സമയം എടുത്താണ് നിയന്ത്രണ വിധേയമാക്കിയത്. ആറോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീ പിടുത്തമുണ്ടായത്. പ്ലാന്റിന്റെ തെക്ക് ഭാഗത്ത് ഉണ്ടായ തീ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ആറോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രണ്ടു മണിക്കൂറിലേറെ നേരം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Also read: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂക്ഷമായ പുകശല്യം

അടിക്കടിക്കടിയുണ്ടാകുന്ന തീ പിടുത്തം അട്ടിമറിയാണെന്നും ഇത് കണ്ടെത്തുന്നതിന് അന്വേഷണം വേണമെന്നും കൊച്ചി മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു. തീ പിടുത്തം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെയാണ് കേസെടുക്കുക.

മാലിന്യപ്ലാന്റിലെ തീ അണയ്ക്കാന്‍ കഴിഞ്ഞെങ്കിലും പ്ലാന്റില്‍ നിന്ന് പുക ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്. രാത്രിയോടെ വീണ്ടും തീ പിടിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.