LiveTV

Live

Kerala

ശശി തരൂരിന്റെ ബന്ധുക്കളെ ബി.ജെ.പിയില്‍ ചേര്‍ത്ത നാടകം പൊളിഞ്ഞു

എന്നാല്‍ തങ്ങള്‍ പണ്ടുമുതലേ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് നടത്തിയത് എന്തിനാണെന്ന് അറിയില്ലെന്നുമായിരുന്നു ശശി തരൂരിന്റെ കുടുംബാഗങ്ങളുടെ പ്രതികരണം.

ശശി തരൂരിന്റെ ബന്ധുക്കളെ ബി.ജെ.പിയില്‍ ചേര്‍ത്ത നാടകം പൊളിഞ്ഞു

ശശി തരൂര്‍ എം.പിയുടെ മാതാവിന്റെ സഹോദരിയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ ചേര്‍ത്തതായി അവകാശപ്പെട്ട് ബി.ജെ.പി നടത്തിയ നാടകം പൊളിഞ്ഞു. ശശിതരൂരിന്റെ മാതാവിന്റെ അനിയത്തി ശോഭനയും ഭര്‍ത്താവും അടക്കം 14 പേര്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നായിരുന്നു ബി.ജെ.പി അവകാശവാദം. എന്നാല്‍ തങ്ങള്‍ പണ്ടുമുതലേ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് നടത്തിയത് എന്തിനാണെന്ന് അറിയില്ലെന്നുമായിരുന്നു ശശിതരൂരിന്റെ കുടുംബാഗങ്ങളുടെ പ്രതികരണം.

സമയം ഉച്ചകഴിഞ്ഞ് 2.40. മാധ്യമങ്ങളെ മുഴുവന്‍ വിളിച്ചുവരുത്തി ശ്രീധരന്‍ പിള്ള ബി.ജെ.പിയിലേക്ക് പുതുതായി കടന്നുവന്ന 14 പേരെ ഷാളണിയിച്ച് സ്വീകരിച്ചു. ശശി തരൂര്‍ എം.പിയുടെ മാതാവിന്റെ സഹോദരി ശോഭനയും ഭര്‍ത്താവ് ശശികുമാറുമായിരുന്നു തുറുപ്പുചീട്ട്.

കോണ്‍ഗ്രസിന് എട്ടിന്റെ പണി കൊടുത്തു എന്ന രീതിയില്‍ പ്രസംഗവും നിര്‍വഹിച്ച് ഫോട്ടോയുമെടുത്ത് ശ്രീധരന്‍ പിള്ള ചിരിച്ച് നില്‍ക്കുമ്പോഴാണ് പുതിയ മെമ്പര്‍മാരെ കാണാന്‍ മാധ്യമങ്ങള്‍ എത്തിയത്. പ്രതികരണം ശരിക്കും ഞെട്ടിച്ചു. ഏതായാലും സംഗതി പാളിയെന്ന് മനസ്സിലായതോടെ എല്ലാവരും വേഗം സ്ഥലം കാലിയാക്കി.