LiveTV

Live

Kerala

പി.വി അന്‍വറിന് സമനില തെറ്റിയെന്ന് ബെന്നി ബെഹനാന്‍

മുസ്‌ലിം ലീഗ് -എസ്.ഡി.പി.ഐ കൂടിക്കാഴ്ചയോടുള്ള അന്‍വറിന്റെ പ്രതികരണത്തെ തുടര്‍ന്നാണ് ബെന്നി ബെഹനാന്‍ വിമര്‍ശവുമായി രംഗത്തെത്തിയത്.

പി.വി അന്‍വറിന് സമനില തെറ്റിയെന്ന് ബെന്നി ബെഹനാന്‍

പി.വി അന്‍വറിന് സമനില തെറ്റിയെന്ന് ബെന്നി ബെഹനാന്‍. മുസ്‌ലിം ലീഗ് -എസ്.ഡി.പി.ഐ കൂടിക്കാഴ്ചയോടുള്ള അന്‍വറിന്റെ പ്രതികരണത്തെ തുടര്‍ന്നാണ് ബെന്നി ബെഹനാന്‍ വിമര്‍ശവുമായി രംഗത്തെത്തിയത്. ആരോപണം ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും ബെന്നി എറണാകുളത്ത് പറഞ്ഞു.

മുസ്‌ലിം ലീഗ് -എസ്.ഡി.പി.ഐ കൂടിക്കാഴ്ച യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണെന്നായിരുന്നു പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ പ്രതികരണം. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും ചർച്ചക്കെത്തിയിരുന്നു. ആർ.എസ്.എസുമായും ചർച്ച നടത്തിയിട്ടുണ്ട്. ലീഗിന്റെ വർഗീയ മുഖമാണ് ചർച്ചയിലൂടെ പുറത്തുവന്നതെന്നും പി.വി അന്‍വര്‍ മലപ്പുറത്ത് പറയുകയുണ്ടായി.