LiveTV

Live

Kerala

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗില്‍ വീണ്ടും ചര്‍ച്ച

പി.ജെ ജോസഫിന് സീറ്റ് നല്‍കുകയാണെങ്കില്‍ വടകര സീറ്റ് കൂടി വാങ്ങിയെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തുവന്നു. 

 മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗില്‍ വീണ്ടും ചര്‍ച്ച

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ മുസ്ലിം ലീഗില്‍ വീണ്ടും ചര്‍ച്ച. പി.ജെ ജോസഫിന് സീറ്റ് നല്‍കുകയാണങ്കില്‍ വടകര സീറ്റ് കൂടി വാങ്ങിയെടുക്കണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളെ ആവശ്യപ്പെട്ടു. പി.ജെ ജോസഫ് - കോണ്‍ഗ്രസ് ചര്‍ച്ചകളുടെ ഗതിയനുസരിച്ച് മൂന്നാം സീറ്റാവശ്യം യു.ഡി.എഫില്‍ വീണ്ടും ഉയര്‍ത്താനാണ് നേതൃതലത്തിലുണ്ടായിരിക്കുന്ന ധാരണ.

പി.ജെ ജോസഫിന് ഇടുക്കി സീറ്റ് നല്‍കി കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് മൂന്നാം സീറ്റെന്ന ആവശ്യം ലീഗില്‍ വീണ്ടും ഉയര്‍ന്നത്.വടകര സീറ്റ് നേടിയെടുക്കണമെന്ന ആവശ്യം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ യൂത്ത് ലീഗ് നേത്യത്വം അറിയിച്ചു. ജോസഫിന് സീറ്റ് നല്‍കുകയും ലീഗിന് അധിക സീറ്റില്ലാതാവുകയും ചെയ്താല്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തെ അത് ബാധിക്കുമെന്നും ഹൈദരലി തങ്ങളെ യൂത്ത് ലീഗ് ധരിപ്പിച്ചിട്ടുണ്ട്. മുസ്ലീംലീഗ് നേതൃത്വത്തിലെ ഭൂരിഭാഗം നേതാക്കളും സമാന നിലപാടിലാണ്. ഇതുവരെയുള്ള ചര്‍ച്ചകള്‍ അനുസരിച്ച് പി.ജെ ജോസഫിന് ഇടുക്കി സീറ്റ് നല്‍കാനുള്ള സാധ്യത കുറവാണന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്-ജോസഫ് ചര്‍ച്ച നോക്കിയതിന് ശേഷം മൂന്നാം സീറ്റാവശ്യം വീണ്ടുംഉയര്‍ത്താനാണ് നേതൃതലത്തിലുണ്ടായിരിക്കുന്ന ധാരണ.